തൊടുപുഴ: ലോക നേത്ര സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പ് ഒക്ടോബർ മൂന്നിന് തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടക്കും.
ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽവെച്ചാണ് ക്യാമ്പ്.
പ്രമേഹം മൂലം കണ്ണിന്റെ റെറ്റിനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ യാതൊരു ലക്ഷണവും കാണിക്കാതെ കാഴ്ച നഷ്ടപ്പെടുത്തും. നേരത്തെയുള്ള കണ്ടെത്തൽ കാഴ്ച നഷ്ടം തടയാൻ സഹായിക്കും.
ക്യാമ്പിൽ:
- റെറ്റിനയിലെ മാറ്റങ്ങൾ നേരത്തെ കണ്ടെത്തൽ
- അത്യാധുനിക സ്ക്രീനിംഗ് സൗകര്യം
- വിദഗ്ധ ഡോക്ടർമാരുടെ പരിശോധന.
ശ്രദ്ധിക്കുക :കണ്ണുകളിൽ മരുന്ന് ഒഴിച്ച് പരിശോധിക്കേണ്ടത് ആയതിനാൽ അന്നേ ദിവസം രോഗിയുടെ കൂടെ ഒരാളെ സഹായത്തിനായി കൂട്ടി വരുന്നത് അഭികാമ്യം ആയിരിക്കും.
പ്രമേഹ രോഗികൾ ഈ സൗജന്യ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.മഞ്ജു ജോസഫ് അറിയിച്ചു.






