തൊടുപുഴ: സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന തരത്തിൽ പൊതുമേഖലാ ആശുപത്രികളിലും മികച്ച സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലെ നവീകരിച്ച ഒ.പി. കൗണ്ടർ.
ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഒ.പി. കൗണ്ടർ സാധാരണക്കാരായ രോഗികൾക്ക് കൂടുതൽ സൗകര്യവും ആശ്വാസവും നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫൻ പറഞ്ഞു. നവീകരിച്ച ഒ.പി. കൗണ്ടറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി റെജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം മനോജ് കോക്കാട്ട് ആമുഖപ്രഭാഷണം നടത്തി.
ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ പദ്ധതി വി ശദീകരണം നടത്തി. കൗൺസിലർ ഷാ ഹുൽ ഹമീദ്,ആർ.എം.ഒ. ഡോ. ആദർശ് ,a എച്ച്.എം .സി അംഗങ്ങളായ ബ്ലയിസ് വാഴയിൽ, സി.എസ് മഹേഷ്, റ്റി.കെ നവാസ്, ജോൺസൺ,തുടങ്ങിയവർ സംസാരിച്ചു.
ആധുനികതയുടെ മുഖപടം അണിഞ്ഞ് തൊടുപുഴ ജില്ലാ ആശുപത്രി, പുതിയ ഒ.പി. കൗണ്ടർ രോഗികൾക്കായി തുറന്നു






