Timely news thodupuzha

Author name: timely news

കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവം; ദേശീയ പാത ഉപരോധിച്ചു

ഇടുക്കി: പൂപ്പാറ തലക്കുളം കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ കൊച്ചി – ധനുഷ്കോടി ദേശീയ പാത ഉപരോധിച്ചു. വനം വകുപ്പിനെതിരെയായിരുന്നു പ്രതിഷേധം. മരിച്ച ഒച്ചു തേവരുടെ കുടുംബത്തിന് ഉടൻ ധനസഹായം നൽകണമെന്നാണ് ആവശ്യം. ബന്ധുക്കളുടെ അനുമതി ഇല്ലാതെ മൃതദേഹം തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെന്നും ആരോപണമുണ്ട്.

കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവം; ദേശീയ പാത ഉപരോധിച്ചു Read More »

ഇടുക്കി ഉപ്പുതോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

ഇടുക്കി: ഉപ്പുതോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ ഉപ്പുതോട് സ്വദേശി വാളനാംകുഴിയിൽ ബെന്നിയാണ് (50) മരിച്ചത്. യൂണിയൻ ബാങ്കിന് സമീപം ഒരു മണിയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന ബെന്നി ഇട്ടുകുന്നേൽ എന്നയാൾ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. വെള്ളത്തിൽ വീണ ഓട്ടോറിക്ഷയുടെ ഉള്ളിൽ അകപ്പെട്ടതതിനാൽ ബെന്നിയ്ക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. വിവരം അറിഞ്ഞെത്തിയവർ ബെന്നിയെ പുറത്തെടുത്ത് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ഇടുക്കി ഉപ്പുതോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു Read More »

ഇടുക്കിയിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

ഇടുക്കി: മൂന്നാർ ടൗണിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. മൗണ്ട് കാർമൽ, സെന്റ് മൈക്കിൾസ് ദേവാലയങ്ങൾക്ക് സമീപം കഴിഞ്ഞ രാത്രിയിറങ്ങിയ കാട്ടാനയുടെ മുൻപിൽ പെട്ടുപോയ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നാട്ടുകാർ ‘വിരിഞ്ഞ കൊമ്പൻ’ എന്ന് വിളിക്കുന്ന കാട്ടാനയാണ് വീണ്ടും ടൗണിലിറങ്ങി ഭീതി വിതച്ചത്. മേഖലയിൽ വ്യാപകമായി വാഴയടക്കമുള്ള കൃഷികൾ ആന നശിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ ആർ.ആർ.ടി സംഘം ഏറെ ശ്രമപ്പെട്ടാണ് കാട്ടാനയെ വനമേഖലയിലേക്ക് തുരത്തിയത്. ജനവാസ മേഖലയിൽ അടിക്കടിയുണ്ടാകുന്ന കാട്ടാന

ഇടുക്കിയിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു Read More »

ഇടുക്കിയിൽ കാട്ടാന ആക്രമണത്തില്‍ ഒരാൾ മരിച്ചു

ഇടുക്കി: പൂപ്പാറ തലക്കുളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ബോഡിനായക്കന്നൂര്‍ സ്വദേശി മരിച്ചു. ബോഡിനായക്കന്നൂര്‍ സ്വദേശി ഒച്ചുത്തേവര്‍ ആണ് മരിച്ചത് . മകളുടെ തോട്ടത്തിന്റെ മേല്‍നോട്ടം വഹിച്ചു വരികയായിരുന്ന ഇയാളെ വ്യാഴാഴ്ച രാവിലെയോടെയാണ് കാട്ടാന ആക്രമിച്ചത്.പ്രദേശത്ത് കനത്ത മഞ്ഞുണ്ടായിരുന്നതിനാല്‍ തോട്ടത്തില്‍ ആന നില്‍ക്കുന്നത് ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. തോട്ടത്തിലേക്ക് ഇറങ്ങിയ ഒച്ചുത്തേവരെ കാട്ടാന അക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ശബ്ദം കേട്ട് സമീപത്തെ തോട്ടങ്ങളിലുണ്ടായിരുന്ന പ്രദേശവാസികള്‍ ഓടിയെത്തിയപ്പോഴാണ് ഇയാള്‍ പരിക്കേറ്റു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ തലക്കുളത്തുനിന്ന് താഴെ പൂപ്പാറയില്‍ എത്തിക്കുകയും

ഇടുക്കിയിൽ കാട്ടാന ആക്രമണത്തില്‍ ഒരാൾ മരിച്ചു Read More »

പോലീസ് ചമഞ്ഞ് പണം തട്ടുന്ന കൊള്ള സംഘത്തിലെ നാല് പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: പോലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ പിടിച്ചു പറിക്കുന്ന കൊള്ള സംഘത്തിലെ നാല് പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന വില്ലേജിൽ വലിയപാറ ഭാഗത്ത് തയ്യിൽ വീട്ടിൽ ശശി മകൻ 38 വയസ്സുള്ള പ്രമോദ് ശശി, കട്ടപ്പന വില്ലേജിൽ വലിയതോവാള ഭാഗത്ത് തകിടിയേൽ വീട്ടിൽ മനു എന്ന് വിളിക്കുന്ന 36 വയസ്സുള്ള സുധീഷ്, മുണ്ടക്കയം വില്ലേജിൽ മുണ്ടക്കയം ഭാഗത്തു കൂട്ടിക്കൽ ഭാഗത്തു ശേഖർ രാജ് മകൻ 32 വയസ്സുള്ള അച്ചു എന്ന് വിളിക്കുന്ന ഹരി. പി.

പോലീസ് ചമഞ്ഞ് പണം തട്ടുന്ന കൊള്ള സംഘത്തിലെ നാല് പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു Read More »

കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 4 പേർക്ക് ഗുരുതര പരിക്ക്

എറണാകുളം: കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്നു വിവാഹസംഘം. ഇടതുവശത്തുകൂടി പോയ ഇരുചക്രവാഹന യാത്രികൻ വലതുവശത്തുള്ള പെട്രോൾ പമ്പിലേക്ക് പെട്ടെന്ന് കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ഇരുചക്രവാഹന യാത്രികനെ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചതോടെ പെട്രോൾ പമ്പിൻ്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറുകയും മറിയുകയുമായിരുന്നു. പമ്പിന് സമീപം നിന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 4 പേർക്ക് ഗുരുതര പരിക്ക് Read More »

ഇലവീഴാപൂഞ്ചിറ യാത്രയ്ക്കിടെ വാഹനം കത്തിയമർന്നു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: ഇലവീഴാപൂഞ്ചിറയിലേക്കുള്ള വിനോദസഞ്ചാര യാത്രയ്ക്കിടെ വാഹനം തീപിടിച്ച് പൂർണ്ണമായും കത്തിയമർന്നു. യാത്രികരുടെ ജാഗ്രതയും സമയോചിതമായ ഇടപെടലും കാരണം കുന്നംകുളം സ്വദേശികളായ 12 വിനോദസഞ്ചാരികളും ഡ്രൈവറും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 8:10-ഓടെ കാഞ്ഞാർ – ഇലവീഴാപൂഞ്ചിറ റൂട്ടിൽ പഴുത്തേടം വെള്ളച്ചാട്ടത്തിന് സമീപമായിരുന്നു സംഭവം. 17 സീറ്റുള്ള വാഹനത്തിലാണ് കുന്നംകുളത്തുനിന്നുള്ള സംഘം യാത്ര തിരിച്ചത്. പഴുത്തേടം വെള്ളച്ചാട്ടത്തിന് സമീപം ഫോട്ടോയെടുക്കുന്നതിനായി വാഹനം ഒതുക്കി നിർത്തിയപ്പോഴാണ് ബോണറ്റിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. അപകടസാധ്യത മനസ്സിലാക്കിയ ഡ്രൈവറും യാത്രികരും

ഇലവീഴാപൂഞ്ചിറ യാത്രയ്ക്കിടെ വാഹനം കത്തിയമർന്നു; ഒഴിവായത് വൻ ദുരന്തം Read More »

തൊടുപുഴ ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

തൊടുപുഴ: ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗികൾക്ക് ഓണ കിറ്റുകളും ഓണക്കോടികളും വിതരണം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ.സി യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തൊടുപുഴ നഗരസഭാ പരിധിയിൽ ഏകദേശം 500-ഓളം പാലിയേറ്റീവ് രോഗികൾ പരിചരണത്തിലുണ്ട്. ഇവർക്ക് കൃത്യമായ ഇടവേളകളിൽ ഗൃഹസന്ദർശനത്തിലൂടെ ഗൃഹകേന്ദ്രീകൃത പാലിയേറ്റീവ് പരിചരണം നൽകി വരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് തൊടുപുഴ 20 പാലിയേറ്റീവ് രോഗികൾക്കായി ഫുഡ് കിറ്റുകൾ നൽകി. റോട്ടറി പ്രസിഡന്റ്

തൊടുപുഴ ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു Read More »

ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും, ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഓഗസ്റ്റ് 27, 2026) ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് മഴയ്ക്ക് സാധ്യതയുള്ളത്. പ്രത്യേക മഴ മുന്നറിയിപ്പുകളോ (അലർട്ടുകളോ) തീവ്രമഴ മുന്നറിയിപ്പോ ഇന്ന് ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. കാറ്റ്: മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കള്ളക്കടൽ ജാഗ്രത: കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും, ശക്തമായ കാറ്റിന് സാധ്യത Read More »

നേപ്പാളിലെ മിന്നല്‍ പ്രളയം: 105 ഇന്ത്യക്കാരെ കാണാനില്ല; വിനോദ സഞ്ചാരത്തിനെത്തിയ 291 വിദേശപൗരന്മാരെ കാണാനില്ലെന്ന് ടൂറിസം ബോര്‍ഡ്

നേപ്പാള്‍: ടിബറ്റൻ അതിർത്തിക്കടുത്തുള്ള റസുവ ജില്ലയിലുണ്ടായ ശക്തമായ മിന്നല്‍പ്രളയത്തില്‍ നൂറിലേറെ ഇന്ത്യക്കാരുള്‍പ്പെടെ നിരവധി പേരെ കാണാനില്ല.നേപ്പാള്‍ ടൂറിസം ബോർഡ് നല്‍കിയ വിവരങ്ങളനുസരിച്ച്‌ ആകെ കാണാതായത് 291 വിദേശപൗരന്മാരെയാണ്. ഇവരില്‍ 105 പേർ ഇന്ത്യക്കാരാണ്. പ്രദേശത്ത് വിനോദസഞ്ചാരത്തിനെത്തിയ സംഘങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. മൂന്ന് അമേരിക്കൻ പൗരന്മാരും മലേഷ്യയില്‍നിന്നുള്ള 17 പേരും ബ്രിട്ടനില്‍നിന്നുള്ള 12 പേരും ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള നാലുപേരും ഓസ്ട്രേലിയ, നെതർലൻഡ്സ് എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തരും കാണാതായവരില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ കാണാതായ മറ്റു 103 പേരുടെ രാജ്യം ഏതാണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ

നേപ്പാളിലെ മിന്നല്‍ പ്രളയം: 105 ഇന്ത്യക്കാരെ കാണാനില്ല; വിനോദ സഞ്ചാരത്തിനെത്തിയ 291 വിദേശപൗരന്മാരെ കാണാനില്ലെന്ന് ടൂറിസം ബോര്‍ഡ് Read More »

ഓണത്തിന് ഒരു കൈത്താങ്ങുമായി സെൻറ്ജോസഫ്സ്ഹയർസെക്കന്ററി സ്കൂൾ

കരിമണ്ണൂർ: ആഹ്ലാദാരവങ്ങളോടെ തിരുവോണ നാളുകളുടെ മധുരത്തിന് മാറ്റ് കൂട്ടാൻ സ്നേഹത്തിന്റെ കൈത്താങ്ങുമായി കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ക്ലബ്ബുകൾ രംഗത്ത്. ഓണച്ചന്തം ചോർന്നുപോകാത്ത വിധം60ഓളം കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് ഈ വർഷത്തെ ആഘോഷങ്ങൾക്ക് വേറിട്ട തുടക്കമായി. “പട്ടിണിയുടെയും ഇല്ലായ്മയുടെയും വേവലാതികളില്ലാതെ ഓരോ മലയാളിയും തിരുവോണം ആഘോഷിക്കണം എന്ന സന്ദേശമാണ് ഈ സ്നേഹക്കൂട്ടായ്മയിലൂടെ നൽകുന്നത്” എന്ന് ഹെഡ്മാസ്റ്റർ ബിജോയ് മാത്യു തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.​പ്രതിസന്ധികളെല്ലാം മറന്ന് ഓരോ മുഖത്തും ഓണപ്പുഞ്ചിരി വിടർത്തുക

ഓണത്തിന് ഒരു കൈത്താങ്ങുമായി സെൻറ്ജോസഫ്സ്ഹയർസെക്കന്ററി സ്കൂൾ Read More »

ഐ.എൻ.സി.എ.എസ് ഖത്തർ ഇടുക്കി ഓണസംഗമം സംഘടിപ്പിച്ചു

ഇടുക്കി: ഐ.എൻ.സി.എ.എസ് ഖത്തർ ഇടുക്കിയുടെ നേതൃത്വത്തിൽ ഓണസംഗമവും കുടുംബസംഗമവും ജീസ് ജോസഫിന്റെ വസതിയിൽ നടന്നു. സംഘടനാ പ്രസിഡന്റ് ഉണ്ണി താനത്താളിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഇടുക്കി എംഎൽഎ റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ ഓണസന്ദേശം നൽകി. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകരുന്ന ഓണം പ്രവാസി മലയാളികളുടെ കൂട്ടായ്മകൾക്കും കുടുംബബന്ധങ്ങൾക്കും കൂടുതൽ കരുത്തേകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഐ.എൻ.സി.എ.എസ് ഖത്തർ ഇടുക്കി ജനറൽ സെക്രട്ടറി ജോസുകുട്ടി ഫ്രാൻസിസ് സ്വാഗതവും

ഐ.എൻ.സി.എ.എസ് ഖത്തർ ഇടുക്കി ഓണസംഗമം സംഘടിപ്പിച്ചു Read More »

ഓണക്കാലത്ത് മൂന്നാറിലെ തേയില കാഴ്ചകൾ പിന്നിട്ട് കാന്തല്ലൂരിലേയ്ക്ക് ഒരു യാത്ര

ഇടുക്കി: നീലക്കുറിഞ്ഞിയുടെ നീല വസന്തം കാണാൻ മൂന്നാറിലേക്ക് മല കയറുന്നവർക്ക് കാന്തല്ലൂരിലെത്തി ആപ്പിളും കഴിച്ചു മടങ്ങാം. കേരളത്തിന്റെ സ്വന്തം ‘ആപ്പിൾ ഗ്രാമമാ’യ കാന്തല്ലൂർ , പഴുത്തു തുടുത്ത ആപ്പിളുകൾ മരങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കാഴ്ചയ്ക്കൊപ്പം , തോട്ടത്തിൽ നിന്ന് നേരിട്ട് പറിച്ചു കഴിക്കാനുള്ള അവസരവുമാണ് സഞ്ചാരികൾക്കായി ഒരുക്കിയൊരിയ്ക്കുന്നത്.സംസ്ഥാനത്ത് വ്യാവസായികാടിസ്ഥാനത്തിൽ ആപ്പിൾ കൃഷി ചെയ്യുന്ന ഏക സ്ഥലമായ കാന്തല്ലൂരിൽ ഇപ്പോൾ വിളവെടുപ്പ് കാലമാണ്. മറയൂർ മലനിരകൾ പിന്നിട്ട് കാന്തല്ലൂരിലേയ്ക് എത്തുമ്പോഴുള്ള തണുത്ത കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണുമാണ് ഇ ആപ്പിൾ കൃഷിക്ക്

ഓണക്കാലത്ത് മൂന്നാറിലെ തേയില കാഴ്ചകൾ പിന്നിട്ട് കാന്തല്ലൂരിലേയ്ക്ക് ഒരു യാത്ര Read More »

നാടിന് മാതൃകയായി മതമൈത്രീ ഓണാഘോഷം

വണ്ണപ്പുറം: പ്ലാന്റേഷൻ കവലയിൽ പൗരസമിതി സംഘടിപ്പിച്ച ഓണാഘോഷം മതമൈത്രിക്ക് മാറ്റുകൂട്ടി. പ്ലാന്റേഷൻ കവല ഗുരുമന്ദിരത്തോട്ചേർന്നുള്ള എസ് എൻ ഡി പി ബിൽഡിംഗിൽ വച്ച് ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ വണ്ണപ്പുറം എസ് എൻ ഡി പി സെക്രട്ടറി കെ.എൻ ബാബു, തഖ്‌വ ജുമാ മസ്ജിദ് ഇമാം ഹഫീസ് മുഹമ്മദ് റാഫിക്ക് പായസം നൽകി ഉത്ഘാടനം ചെയ്തു. ഇളംദേശം മുൻബ്ളോക്ക് പഞ്ചായത്ത് മെംബർ അഡ്വ ആൽബർട്ട് ജോസ് അദ്ധ്യക്ഷത വഹിച്ചു. ഓണാഘോഷങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നു വരുന്ന വിവാദങ്ങൾക്കിടയിലാണ് നാട്ടും

നാടിന് മാതൃകയായി മതമൈത്രീ ഓണാഘോഷം Read More »

ഒണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളത്തിന്റെ മഹനീയ സങ്കല്‍പമാണ് ഓണം. ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും പ്രതിസന്ധികളില്‍ നമ്മള്‍ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച്, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എല്ലാവര്‍ക്കും ഓണം ആഘോഷിക്കാന്‍ സാധിക്കട്ടെ. പ്രകൃതി ദുരന്തമുണ്ടാക്കിയ പ്രയാസങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല. പക്ഷെ അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നത്. വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനു വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സന്തോഷവും മുന്നോട്ടുള്ള യാത്രയില്‍

ഒണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി Read More »

പഞ്ചാബിലെയും ഗുജറാത്തിലെയും സ്കൂളുകൾ താരതമ‍്യം ചെയ്യുക; ബി.ജെ.പിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാൾ

ന‍്യൂഡൽഹി: പഞ്ചാബിലെയും ഗുജറാത്തിലെയും സ്കൂളുകൾ തമ്മിൽ താരതമ‍്യം ചെയ്യാൻ ബിജെപിയെ വെല്ലുവിളിച്ച് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിലെ സർക്കാർ സ്കൂളുകളെ അധിക്ഷേപിക്കാൻ ബിജെപി എഐ നിർമിത വിഡിയോകൾ ഉപയോഗിക്കുന്നുവെന്നും കെജ്‌രിവാൾ ആരോപിച്ചു. ഞാൻ‌ ബിജെപിയെ വെല്ലുവിളിക്കുന്നു. നിങ്ങൾ ഗുജറാത്തിൽ 30 വർഷമായി അധികാരത്തിലുണ്ട്. ഞങ്ങൾ പഞ്ചാബിൽ നാലര വർഷമായി അധികാരത്തിലുണ്ട്. ഞാൻ നിങ്ങൾക്ക് പഞ്ചാബിലെ 1000 സ്കൂളുകളുടെ ലിസ്റ്റുകൾ തരാം. നിങ്ങൾ എനിക്ക് ഗുജറാത്തിലെ 1000 സ്കൂളുകളുടെ ലിസ്റ്റ് തരണം. നമുക്ക്

പഞ്ചാബിലെയും ഗുജറാത്തിലെയും സ്കൂളുകൾ താരതമ‍്യം ചെയ്യുക; ബി.ജെ.പിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാൾ Read More »

ബാങ്ക് പണിമുടക്ക്; അവധി കൂട്ടിയില്ലെങ്കിൽ സമരം അനിശ്ചിതകാലത്തേക്ക് നീളുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യത്തെ ബാങ്ക് ജീവനക്കാർ സെപ്റ്റംബർ 11, 28, 29, 30 തീയതികളിൽ പണിമുടക്ക് പ്രഖ്യാപിച്ചു. ആഴ്ചയിൽ രണ്ട് ദിവസം അവധി എന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഒക്റ്റോബർ മുതൽ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം. ബാങ്ക് എംപ്ലോസീയ് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്കുകൾക്ക് ആഴ്ചയിൽ രണ്ട് ദിവസം അവധി നൽകണമെന്ന ശുപാർ രണ്ടര വർഷമായിട്ടും കേന്ദ്ര സർക്കാർ നടപ്പാക്കുന്നില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. സമരത്തിൻറെ

ബാങ്ക് പണിമുടക്ക്; അവധി കൂട്ടിയില്ലെങ്കിൽ സമരം അനിശ്ചിതകാലത്തേക്ക് നീളുമെന്ന് മുന്നറിയിപ്പ് Read More »

അവധി കഴിഞ്ഞ് എത്തുന്ന വിദ‍്യാർത്ഥിനികൾക്ക് നിർബന്ധിത ഗർഭ പരിശോധന; മഹാരാഷ്ട്ര മുഖ‍്യമന്ത്രിയ്ക്ക് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി

മുംബൈ: പത്ത് ദിവസത്തിലേറെയായി മഹാരാഷ്ട്രയിലെ പുനെയിൽ ആദിവാസി വിദ‍്യാർഥികൾ നടത്തുന്ന സമരത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ‍്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കത്തെഴുതിയെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധി ആദ‍്യം കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലെയും കർണാടകയിലെയും ആദിവാസി ക്ഷേമ വകുപ്പിൻറെയും ഹോസ്റ്റലുകളുടെയും പ്രവർത്തനം പരിശോധിക്കണമെന്ന് ബിജെപി ആവശ‍്യപ്പെട്ടു. ആദിവാസി വിഭാഗങ്ങളെയും വിദ‍്യാർഥികളെയും സംരക്ഷിക്കാൻ മഹാരാഷ്ട്ര സർക്കാരിന് സാധിക്കുമെന്നും ആദ‍്യം തെറ്റ് ചെയ്ത് പിന്നീട് നടപടി സ്വീകരിക്കുമ്പോൾ ബഹളം വയ്ക്കുകയെന്ന രീതിയാണ് രാഹുൽ

അവധി കഴിഞ്ഞ് എത്തുന്ന വിദ‍്യാർത്ഥിനികൾക്ക് നിർബന്ധിത ഗർഭ പരിശോധന; മഹാരാഷ്ട്ര മുഖ‍്യമന്ത്രിയ്ക്ക് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി Read More »

അഭിഷേക് ബാനർജിക്കെതിരായ ക്രമിനൽ കേസുകളിൽ നവംബർ 30 വരെ നടപടി സ്വീകരിക്കരുതെന്ന് പൊലീസിനോട് ഹൈക്കോടതി

‌കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായ അഭിഷേക് ബാനർജിക്കെതിരായ മൂന്ന് ക്രിമിനൽ കേസുകളിൽ നവംബർ 30 വരെ നടപടി സ്വീകരിക്കരുതെന്ന് പൊലീസിനോട് കോൽക്കത്ത ഹൈക്കോടതി നിർദേശിച്ചു. അദ്ദേഹത്തെ കസ്റ്റഡിയിൽ ചോദ‍്യം ചെയ്യേണ്ട ആവശ‍്യമില്ലെന്നും കോടതി വ‍്യക്തമാക്കി. മുൻകൂർ അനുമതിയില്ലാതെ വിദേശ യാത്ര നടത്തരുതെന്നും അഭിഷേക് ബാനർജിയോട് കോടതി പറഞ്ഞു. ചികിത്സയ്ക്കു വേണ്ടി മൂന്നാഴ്ചത്തേക്ക് വിദേശത്തേക്ക് പോകാൻ അഭിഷേകിന് സുപ്രീം കോടതി നൽകിയ അനുമതിയെ ഈ ഉത്തരവ് ബാധിക്കില്ലെന്ന് ജസ്റ്റിസ് സൗഗത ഭട്ടാചാര‍്യ പറഞ്ഞു. നവംബർ 23ന്

അഭിഷേക് ബാനർജിക്കെതിരായ ക്രമിനൽ കേസുകളിൽ നവംബർ 30 വരെ നടപടി സ്വീകരിക്കരുതെന്ന് പൊലീസിനോട് ഹൈക്കോടതി Read More »

പ്രിയദർശിനി ബസുകളുടെ ചില്ല് തകർത്ത് അജ്ഞാതരുടെ ആക്രമണം

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി ബസുകൾക്കു നേരെ ആക്രമമം. തിരുവനന്തപുരം കല്ലറയിലും വെഞ്ഞാറമൂട്ടിലുമാണ് ആക്രമണമുണ്ടായത്. രണ്ടു ബസുകളുടെയും മുൻവശത്തെ ചില്ല് തകർന്നു. വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിലെ ബസുകളാണ് ആക്രമിക്കപ്പെട്ടത്. ബൈക്കിൽ എത്തിയ യുവാക്കൾ ബസിനു നേരെ അകാരണമായി കല്ലെറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കെഎസ്ആർടിസിയുടെ പരാതിയിൽ പാങ്ങോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രിയദർശിനി ബസുകളുടെ ചില്ല് തകർത്ത് അജ്ഞാതരുടെ ആക്രമണം Read More »

കേരളത്തിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: നനഞ്ഞു കുതിർന്ന് ഉത്രാടപ്പാച്ചിൽ. സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ മൂന്നു മണിക്കൂർ സമയത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂർ, കാസർഗോഡ് എറണാകുളം, തൃശൂർജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓണാഘോഷത്തിനുള്ള അവസാന വട്ട തയാറെടുപ്പുകൾ

കേരളത്തിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് Read More »

പൂവും ഓണക്കോടിയും ഓണസദ്യയും, ഉത്രാടപ്പാച്ചിലില്‍ മലയാളക്കര; ഓണ വിപണികളില്‍ തിരക്കേറെ

തിരുവനന്തപുരം: തിരുവോണത്തിന്‍റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഒന്നാം ഓണമായി കണക്കാക്കുന്ന ഇന്ന് മലയാളക്കര ഉത്രാടപ്പാച്ചിലിലാണ്. തിരുവോണം ഉത്സവമാക്കാനുള്ള തിരക്കിലാണ് ജനങ്ങള്‍. ഈ ദിനത്തിലെ ഉത്രാടപ്പാച്ചില്‍ ഏറെ പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിന്‍റെ ദിവസമായതിനാലാണ് ഉത്രാടപ്പാച്ചില്‍ എന്നൊരു പ്രയോഗം വന്നത്.തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് നാടും നഗരവും. സദ്യവട്ടം ഒരുക്കാനും പുത്തൻ ഓണക്കോടികൾ (Onakkodi) വാങ്ങാനും പൂക്കൾ വാങ്ങാനുമുള്ള ഉത്രാടപ്പാച്ചിലിലാണ് ജനം. ഇതോടെ നഗരങ്ങളിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളെല്ലാം ഉത്രാടത്തിരക്കിലമർന്നു. വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടത്തിന് പുറമെ

പൂവും ഓണക്കോടിയും ഓണസദ്യയും, ഉത്രാടപ്പാച്ചിലില്‍ മലയാളക്കര; ഓണ വിപണികളില്‍ തിരക്കേറെ Read More »

ജെ.സി.ഐ അരിക്കുഴ ഓണകിറ്റുകൾ വിതരണം ചെയ്തു

തൊടുപുഴ: ജെസിഐ അരിക്കുഴയുടെ നേതൃതത്തിൽ നിർധനരായ കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു. അരിയും പച്ചകറിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ 18 കൂട്ടം സാധനങ്ങൾ അടങ്ങിയ 30 ഓണകിറ്റുകളുടെ വിതരണ ഉദ്ഘാടനം ജെസിഐ സോൺ പ്രസിഡന്റ് ജെയ്സൺ അറക്കൽ നിർവഹിച്ചു. ജെസിഐ അരിക്കുഴയുടെ പ്രസിഡന്റ് സുജിത്ത് സണ്ണിയുടെ അധ്യക്ഷത്തിൽ ചേർന്ന യോഗത്തിൽ സോൺ വൈസ് പ്രസിഡന്റ് പോൾ ജോർജ് , സോൺ ഡയറക്ടർ മാനേജ്മെന്റ് അബിൻ ബോസ് എന്നിവരുടെ സാനിധ്യത്തിൽ തൊടുപുഴ മുൻ മർച്ചർന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ,

ജെ.സി.ഐ അരിക്കുഴ ഓണകിറ്റുകൾ വിതരണം ചെയ്തു Read More »

ഓണാൽസവ് 2026, ടൂറിസം ഫെസ്റ്റ്: ചിത്രരചന, ചെസ്സ് മത്സരങ്ങൾ നടത്തി

തൊടുപുഴ: മർച്ചൻസ് അസോസിയേഷനും തൊടുപുഴ നഗരസഭയും ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി ചിത്രരചന, ചെസ്സ് മത്സരങ്ങൾ മർച്ചൻസ് ട്രസ്റ്റ് ഹാളിൽ നടന്നു. ജില്ല സെക്രട്ടറി സാലി എസ് മുഹമ്മദിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത ചിത്രകാരി സ്വപ്ന അഗസ്റ്റിൻ കാലുകൾ കൊണ്ട് ചിത്രം വരച്ച് ഉദ്ഘാടനം നിർവഹിച്ചു. ചെസ്സ് മത്സരങ്ങളുടെ ഉദ്ഘാടനം മർച്ചൻസ് അസോസിയേഷൻ പ്രസിഡൻറ് സലിംകുട്ടി നിർവഹിച്ചു. തൊടുപുഴ മുനിസിപ്പൽ കൗൺസിലർ ഷിംനാസ് ഓണ സന്ദേശം നൽകി.

ഓണാൽസവ് 2026, ടൂറിസം ഫെസ്റ്റ്: ചിത്രരചന, ചെസ്സ് മത്സരങ്ങൾ നടത്തി Read More »

പേഴയ്ക്കാപ്പിള്ളി ഗവ.സ്കൂൾ ഗ്രൗണ്ട് നവീകരണം.; കായിക മന്ത്രിക്ക് നിവേദനം നൽകി

പേഴയ്ക്കാപ്പിള്ളി: ആയിരത്തോളം കുട്ടികൾ പഠിക്കുന്ന പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ട് മികച്ച നിലവാരത്തിൽ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി,മാത്യു കുഴൽനാടൻ എംഎൽഎ,ജില്ലാ പഞ്ചായത്തംഗം മാത്യൂസ് വർക്കി, സ്‌കൂൾ പിടിഎ എന്നിവയുടെ നേതൃത്വത്തിൽ കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിന് നിവേദനം നൽകി. സ്‌കൂൾ ഗ്രൗണ്ട് നവീകരിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി കായികപ്രേമികൾക്ക് ഉറപ്പ് നൽകി. സ്‌കൂളിൽ നടന്ന സംസ്ഥാന സബ് ജൂനിയർ വടംവലി മത്സരത്തിൻ്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്.

പേഴയ്ക്കാപ്പിള്ളി ഗവ.സ്കൂൾ ഗ്രൗണ്ട് നവീകരണം.; കായിക മന്ത്രിക്ക് നിവേദനം നൽകി Read More »

ചെറിയ വസ്ത്രം ധരിച്ച സ്ത്രീയുടെ വീഡിയോ പ്രചരണത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വിവാദത്തിൽ പ്രതികരിച്ച് റ്റി.വി.കെ മന്ത്രി കീർത്തന

ചെന്നൈ: കാറിൽനിന്ന് ചെറിയ കറുത്ത വസ്ത്രം ധരിച്ച് ഒരു സ്ത്രീ ഇറങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം. വീഡിയോയിലുള്ളത് വ്യവസായമന്ത്രി എസ്. കീർത്തനയാണെന്ന പ്രചാരണം ശക്തമായതോടെയാണ് കീർത്തന പ്രതികരണവുമായി രംഗത്തെത്തിയത്. വീഡിയോയിലുള്ള സ്ത്രീ താനല്ലെന്ന് കീർത്തന വ്യക്തമാക്കി. എന്നാൽ അത് താനായിരുന്നെങ്കിൽ പോലും എന്താണ് പ്രശ്നമെന്നും അവർ ചോദിച്ചു. ഡിഎംകെ അനുകൂലികളെന്ന് ആരോപിക്കപ്പെടുന്നവരുടെ ചില സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നാണ് വീഡിയോ പങ്കുവച്ച് സ്ത്രീ കീർത്തനയാണോ എന്ന് ചോദിച്ചത്. ഇതിന് പിന്നാലെ വിമർശനങ്ങളും

ചെറിയ വസ്ത്രം ധരിച്ച സ്ത്രീയുടെ വീഡിയോ പ്രചരണത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വിവാദത്തിൽ പ്രതികരിച്ച് റ്റി.വി.കെ മന്ത്രി കീർത്തന Read More »

പാലക്കാട് റെയ്ൽവേ വിഷയത്തിലൂടെ ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസിൻ്റെ നീക്കമെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി 100 ദിവസം പൂർത്തിയാക്കിയതിന്‍റെ വിലയിരുത്തലിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ് പാലക്കാട് റെയ്ൽവേ ഡിവിഷൻ വിഭജിക്കാനുള്ള നിർദേശത്തെ കോൺഗ്രസ് വിവാദമാക്കുന്നതെന്ന് ബിജെപി കേരളം അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത് റെയ്ൽവേയുടെ ഭരണപരമായ പുനഃസംഘടന മാത്രമാണെന്നും കേരളം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തിങ്കളാഴ്ച ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പാലക്കാട് റെയ്ൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു മേഖലയിലേതുൾപ്പെടെയുള്ള ചില സ്റ്റേഷനുകൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയ്ൽവേ ബോർഡിന്‍റെ തീരുമാനത്തിനെതിരേ കേരളത്തിൽ പ്രതിഷേധം ശക്തമായിരിക്കെയാണ് രാജീവ്

പാലക്കാട് റെയ്ൽവേ വിഷയത്തിലൂടെ ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസിൻ്റെ നീക്കമെന്ന് രാജീവ് ചന്ദ്രശേഖർ Read More »

ടെറസിൽ അതിക്രമിച്ചു കയറി ലഹരി ഉപയോഗിച്ചത് തടഞ്ഞ മുൻ അധ്യാപകനെയും കുടുംബത്തെയും കൊലപ്പെടുത്തി യുവാക്കൾ

ധാക്ക: വീടിന്‍റെ ടെറസിൽ അതിക്രമിച്ചു കയറി ലഹരി ഉപയോഗിച്ചതിനെ ചോദ്യം ചെയ്ത മുൻ അധ്യാപകനും കുടുംബവും അതിക്രൂരമായി കൊല്ലപ്പെട്ടു. ബംഗ്ലാദേശിലെ രംഗ്പുർ നഗരത്തിലാണ് സംഭവം. വിരമിച്ച അധ്യാപകനായ ഗണപതി ചക്രവർത്തി (65) ഭാര്യ പ്രീതിലത (50), മകൾ അഗാമി ചക്രവർത്തി പ്രാർഥി (23), മകൻ പ്രിയം ചക്രവർത്തി (12) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട് അസാധാരണമായി അടഞ്ഞു കിടക്കുന്നതു കണ്ട അയൽക്കാരാണ് പൊലീസുകാരെ വിവരമറിയിച്ചത്. നാലു പേരുടെയും മുഖം പൊള്ളിച്ചതായും പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മീൻ

ടെറസിൽ അതിക്രമിച്ചു കയറി ലഹരി ഉപയോഗിച്ചത് തടഞ്ഞ മുൻ അധ്യാപകനെയും കുടുംബത്തെയും കൊലപ്പെടുത്തി യുവാക്കൾ Read More »

ബംഗാളിൽ‌ സർക്കാർ ആശുപത്രിയിൽ മരക്കൊമ്പ് വീണ് സ്ത്രീക്ക് മരിച്ചു

കോൽക്കത്ത: പശ്ചിമ ബംഗാളിലെ കോൽക്കത്തയിൽ സർക്കാർ ആശുപത്രി വളപ്പിൽ മരക്കൊമ്പ് പൊട്ടിവീണ് സ്ത്രീ മരിച്ചു. നഗരത്തിലെ എസ്‌എസ്‌കെഎം ആശുപത്രിയിൽ തിങ്കളാഴ്ചയാണ് സംഭവം. ബിർഭും ജില്ലയിലെ നൽഹാട്ടി സ്വദേശിനിയായ റഹിദ ബീബിയാണ്(46) മരിച്ചത്. ആശുപത്രി വളപ്പിൽ വച്ച് അപ്രതീക്ഷിതമായി മരക്കൊമ്പ് റഹിദ ബീബിയുടെ ദേഹത്തേക്ക് പൊട്ടിവീഴുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ബംഗാളിൽ‌ സർക്കാർ ആശുപത്രിയിൽ മരക്കൊമ്പ് വീണ് സ്ത്രീക്ക് മരിച്ചു Read More »

ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന കടുത്ത പ്രഖ്യാപനവുമായി ഇറാൻ

ഇറാൻ: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഉപരോധ നീക്കങ്ങൾക്ക് മറുപടിയായി മിഡിൽ ഈസ്റ്റിൽ കടുത്ത എണ്ണ യുദ്ധത്തിന് വഴിയൊരുക്കി ഇറാന്‍റെ മുന്നറിയിപ്പ്. അമെരിക്ക തങ്ങൾക്കെതിരായ സാമ്പത്തിക ഉപരോധം തുടരുകയാണെങ്കിൽ, പേർഷ്യൻ ഗൾഫിൽ നിന്നോ ഹോർമുസ് കടലിടുക്ക് വഴിയോ ഒരു തുള്ളി എണ്ണപോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന് ടെഹ്‌റാൻ പ്രഖ്യാപിച്ചു. അമേരിക്കയുടെ ഈ സാമ്പത്തിക യുദ്ധത്തിൽ പങ്കാളികളാകുന്ന ഏത് രാജ്യത്തെയും ശത്രുപക്ഷത്തുള്ള രാജ്യമായി കണ്ട് ആക്രമിക്കുമെന്നും ഇറാന്‍റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായി എക്‌സിൽ

ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന കടുത്ത പ്രഖ്യാപനവുമായി ഇറാൻ Read More »

അയോധ്യ രാമക്ഷേത്ര കൊള്ളയിൽ മാധ്യമപ്രവർത്തകനെതിരായ എഫ്.ഐ.ആർ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര കൊള്ള സംബന്ധിച്ച ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തകനെതിരേ ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ചൊവ്വാഴ്ച ഹർജി പരിഗണിക്കുക. അഭിഷേക് ഉപാധ്യായ എന്ന മാധ്യമപ്രവർത്തകനെതിരെയാണ് ഗാസിയാബാദ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തനിക്കെതിരായ എഫ്ഐആർ കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തതാണെന്നും സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ തടയാനും ഉപദ്രവിക്കാനുമുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും അഭിഷേക്

അയോധ്യ രാമക്ഷേത്ര കൊള്ളയിൽ മാധ്യമപ്രവർത്തകനെതിരായ എഫ്.ഐ.ആർ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും Read More »

മുവാറ്റുപുഴയെ ജില്ലയാക്കാനുള്ള നിർദ്ദേശം ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

മുവാറ്റുപുഴ: മുവാറ്റുപുഴയെ ജില്ലയാക്കാനുള്ള നിർദ്ദേശം സർക്കാർ ഗൗരവമായി പരിശോധിക്കുമെന്നും ഇതിനായി ഒരു ഡീലിമിറ്റേഷൻ കമ്മീഷനെ (മണ്ഡല പുനർനിർണ്ണയ കമ്മീഷൻ) നിയോഗിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ‘ത്രിവേണി ഓണാഘോഷം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ജില്ലയിൽ നിന്ന് മൂവാറ്റുപുഴ വേർപിരിയുന്നതിലുള്ള വിഷമം ഉണ്ടെങ്കിലും, വിഷയം ഡീലിമിറ്റേഷൻ കമ്മീഷൻ പരിഗണിക്കുമെന്നും മൂവാറ്റുപുഴയിലെ ജനങ്ങളുടെ ആശങ്കകളെല്ലാം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം ഉറപ്പുനൽകി. വെല്ലുവിളികൾക്കിടയിലും ഓണാഘോഷത്തിന്റെ കാര്യത്തിൽ സർക്കാർ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. കുടിശ്ശികകളെല്ലാം വിതരണം ചെയ്തുവരികയാണ്.

മുവാറ്റുപുഴയെ ജില്ലയാക്കാനുള്ള നിർദ്ദേശം ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ Read More »

ആലക്കോട്: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ ഓണം വിപണമേള ആരംഭിച്ചു

ആലക്കോട്: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ ഓണം വിപണമേള ആനക്കയം ബാങ്കിന് സമീപം ആരംഭിച്ചു. ഓഗസ്റ്റ് 23 24 25 തീയതികളിലായി നടത്തപ്പെടുന്ന മേള ആലക്കോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടോമി കാവാലം ഉദ്ഘാടനം നിർവഹിച്ചു . വാർഡ് മെമ്പർ ശ്രീ രാജു സ്കറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ഉഷ ജോണിസ്വാഗതം ആശംസിച്ചു.മെമ്പർ സെക്രട്ടറി ശ്രീ ജയകുമാർ CDS അംഗം ഷൈനി അഗ്രി സി ആർ പി എലിസബത്ത്, MEC

ആലക്കോട്: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ ഓണം വിപണമേള ആരംഭിച്ചു Read More »

കാഡ്സ് ഓണച്ചന്തയ്ക്ക് തുടക്കമായി

തൊടുപുഴ: നാടൻ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തി കാഡ്സ് സംഘടിപ്പിക്കുന്ന ഓണച്ചന്തയ്ക്ക് കാഞ്ഞിരമറ്റം ബൈപ്പാസിലുള്ള കാഡ്സ് ഓപ്പൺ മാർക്കറ്റിൽ തുടക്കമായി. 23, 24, 25 തീയതികളിലാണ് ഓണച്ചന്ത നടക്കുന്നത്.ഓണച്ചന്തയുടെ ഉദ്ഘാടനം തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി. എ. സലിംകുട്ടിയും ആദ്യവിൽപ്പന വാർഡ് കൗൺസിലർ ഷാഹുൽ ഹമീദും നിർവഹിച്ചു.കാഡ്സ് പ്രസിഡന്റ് കെ. ജി ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം. ജെ. മാമച്ചൻ സ്വാഗതവും ഡയറക്ടർ വി. പി. ജോർജ് കൃതജ്ഞതയും അർപ്പിച്ചു. കൗൺസിലർ രേണുക രാജശേഖരൻ,

കാഡ്സ് ഓണച്ചന്തയ്ക്ക് തുടക്കമായി Read More »

സബ് ജൂനിയർ ഹാൻഡ്‌ബോൾ: സിനാനും ഫർഹാനയും ഇടുക്കി ജില്ലാ ടീം ക്യാപ്റ്റൻമാർ

തൊടുപുഴ: പാലക്കാട് വച്ച് ഓഗസ്റ്റ് 22 മുതൽ 24 വരെ നടക്കുന്ന 40-ാമത് സംസ്ഥാന സബ് ജൂനിയർ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇടുക്കി ജില്ലാ Boys & Girls ടീമുകളെ പ്രഖ്യാപിച്ചു.ആൺകുട്ടികളുടെ ടീം ക്യാപ്റ്റനായി വെള്ളിയാമറ്റം സി.കെ.വി.എച്ച്.എസ്.എസ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സിനാൻ അസീസ്-നെയും, പെൺകുട്ടികളുടെ ടീം ക്യാപ്റ്റനായി കുമാരമംഗലം എം.കെ.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഫർഹാന ഫാത്തിമ ഫൈസൽ-നെയും തെരഞ്ഞെടുത്തു.അഷ്ഫാഖ് അഹമ്മദ്, നിരഞ്ജൻ എസ്. എന്നിവരാണ് ടീം പരിശീലകർ (കോച്ചുമാർ). അലോണ

സബ് ജൂനിയർ ഹാൻഡ്‌ബോൾ: സിനാനും ഫർഹാനയും ഇടുക്കി ജില്ലാ ടീം ക്യാപ്റ്റൻമാർ Read More »

മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പാല: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കടനാട് മേഖലാ പിതൃവേദിയുമായി സഹകരിച്ച് കടനാട് സെൻ്റ് അഗസ്റ്റിൻസ് ഫൊറോന ചർച്ചിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി ഉദ്ഘാടനം ചെയ്തു . പിതൃവേദി. മേഖലാ ഡയറക്ടർ ഫാ. ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ചു. കടനാട് മേഖല പ്രസിഡന്റ് ഡേവീസ് മാത്യു കല്ലറയ്ക്കൽ കാർഡിയാക് സയൻസസ് വിഭാഗം ഡോ. പ്രൊഫ. രാജു ജോർജ്, കമ്യൂണിറ്റി മെഡിസിൻ വിഭാഗം വിഭാഗം ഡോ. കെലീറ്റ ജോർജ്,.

മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ വിധി പറയാനിരിക്കെ രണ്ടാം പ്രതിയെ തൂങ്ങി മരിച്ചു

പാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ വിധി പറയാനിരിക്കെ രണ്ടാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലാ കുറിഞ്ഞി കോഡൂർ വീട്ടിൽ തങ്കച്ചനെയാണ് (60) കുറിഞ്ഞിയിലുള്ള സ്വന്തം വീടിനോട് ചേർന്നുള്ള ഷെഡിൽ ശനിയാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തെക്കുറിച്ച് രാമപുരം പോലീസ് പറയുന്നതിങ്ങനെ: വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയ തങ്കച്ചൻ പിന്നീട് പുറത്തേക്ക് പോയിരുന്നു. രാവിലെയാണ് മൃതദേഹം കണ്ടത്. കേസിൽ പെട്ടതിനാലാണ് ജീവനൊടുക്കുന്നതെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. മൃതദേഹം പാലാ ഗവ. ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ വിധി പറയാനിരിക്കെ രണ്ടാം പ്രതിയെ തൂങ്ങി മരിച്ചു Read More »

ഓണത്തെ വരവേൽക്കാൻ അരിക്കുഴ ജില്ലാ കൃഷിത്തോട്ടം; പൂക്കളും പച്ചക്കറികളും തയ്യാറായി, ഓണച്ചന്ത 24 ന്

അരിക്കുഴ: പ്രതികൂല കാലാവസ്ഥയിലും ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ കൃഷിത്തോട്ടം അരിക്കുഴ. ഓണക്കാലം പ്രതീക്ഷിച്ച് കൃഷി ചെയ്തിരുന്ന വിവിധ പച്ചക്കറികളുടെയും പൂക്കളുടെയും വിളവെടുപ്പ് ഉദ്ഘാടനം മണക്കാട് ഗ്രാമപഞ്ചായത്തംഗം നോജ് പി ജോസ് നിർവഹിച്ചു. വിഷരഹിതമായ പച്ചക്കറികളും ഓണക്കാലത്താവശ്യമായ പൂക്കളും ഫാമിൽ തന്നെ ഉത്പാദിപ്പിച്ച് ന്യായവിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 24 ന് ഫാമിൻ്റെ സെയിൽസ് കൗണ്ടറിൽ നടത്തപ്പെടുന്ന ഓണച്ചന്തയിൽ ഇവയുടെ വിപണനവും ഉണ്ടായിരിക്കും. വിവിധ പച്ചക്കറികൾ, ചെണ്ടുമല്ലി പൂക്കൾ, നാടൻ തേങ്ങ എന്നിവയോടൊപ്പം ആട്ടിയ

ഓണത്തെ വരവേൽക്കാൻ അരിക്കുഴ ജില്ലാ കൃഷിത്തോട്ടം; പൂക്കളും പച്ചക്കറികളും തയ്യാറായി, ഓണച്ചന്ത 24 ന് Read More »

കോൺ​ഗ്രസ്സിനെതിരെയുള്ള കള്ളക്കേസുകൾ ചെറുക്കും; അഡ്വ. സെബാസ്റ്റ്യൻ കെ ജോസ്

തൊടുപുഴ: പോലീസ് മർദ്ദനത്തിൽ ആത്മഹത്യ ചെയ്‌ത രജീഷിൻ്റെ മൃതദേഹവുമായി വന്ന തൊടുപുഴ മുൻസിപ്പാലിറ്റി ആംബുലൻസ് 200 ഓളം പോലീസുകാരെ വച്ച് തൊടുപുഴ പഴയ ബസ്റ്റാൻഡിന് സമീപം തടയുകയും അവഹേളിക്കു കയും രണ്ട് മണിക്കൂറോളം തൊടുപുഴയെ നിശ്ചലമാക്കുകയും ചെയ്തതിനെ ചോദ്യം ചെയ്ത ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു, റോയി കെ പൗലോസ് എം.എൽ.എ, മുൻസിപ്പൽ ചെയർമാൻ സഫിയ ജബ്ബാർ, കോൺഗ്രസ്സ് നേതാ ക്കളായ ജാഫർ ഖാൻ മുഹമ്മദ്, സുധാകരൻ ടി.കെ കെ.കെ തോമസ്, എൻ.കെ ബിജു, ഇ.കെ സുബാഷ്,

കോൺ​ഗ്രസ്സിനെതിരെയുള്ള കള്ളക്കേസുകൾ ചെറുക്കും; അഡ്വ. സെബാസ്റ്റ്യൻ കെ ജോസ് Read More »

കോൺ​ഗ്രസ്സിനെതിരെയുള്ള കള്ളക്കേസുകൾ ചെറുക്കും; അഡ്വ. സെബാസ്റ്റ്യൻ കെ ജോസ്

തൊടുപുഴ: പോലീസ് മർദ്ദനത്തിൽ ആത്മഹത്യ ചെയ്‌ത രജീഷിൻ്റെ മൃതദേഹവുമായി വന്ന തൊടുപുഴ മുൻസിപ്പാലിറ്റി ആംബുലൻസ് 200 ഓളം പോലീസുകാരെ വച്ച് തൊടുപുഴ പഴയ ബസ്റ്റാൻഡിന് സമീപം തടയുകയും അവഹേളിക്കു കയും രണ്ട് മണിക്കൂറോളം തൊടുപുഴയെ നിശ്ചലമാക്കുകയും ചെയ്തതിനെ ചോദ്യം ചെയ്ത ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു, റോയി കെ പൗലോസ് എം.എൽ.എ, മുൻസിപ്പൽ ചെയർമാൻ സഫിയ ജബ്ബാർ, കോൺഗ്രസ്സ് നേതാ ക്കളായ ജാഫർ ഖാൻ മുഹമ്മദ്, സുധാകരൻ ടി.കെ കെ.കെ തോമസ്, എൻ.കെ ബിജു, ഇ.കെ സുബാഷ്,

കോൺ​ഗ്രസ്സിനെതിരെയുള്ള കള്ളക്കേസുകൾ ചെറുക്കും; അഡ്വ. സെബാസ്റ്റ്യൻ കെ ജോസ് Read More »

പുന്നമടയിൽ നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം

ആലപ്പുഴ: പുന്നമടക്കായലിൽ 72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ആവേശകരമായ തുടക്കമായി. ശനിയാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ മത്സരം ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ എം. ലിജു, രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ് എംപിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പങ്കെടുത്തു. 1,140 മീറ്റർ നീളമുള്ള ജലപാതയിൽ 21 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 70 വള്ളങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മത്സരിക്കുന്നത്. വള്ളംകളി കാണാൻ ആയിരക്കണക്കിന് ആളുകളാണ് പുന്നമടയിൽ എത്തുന്നത്. ചെറുവള്ളങ്ങളുടെയും

പുന്നമടയിൽ നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം Read More »

ഡിവൈഎഫ്ഐയുടെ ആദ്യ വനിതാ പ്രസിഡൻറായി ചിന്ത ജെറോം തെരെഞ്ഞെടുക്കപ്പെട്ടു

കൊല്ലം: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് പദവിയിലേക്ക് ചിന്ത ജെറോമിനെ തെരഞ്ഞെടുത്തു. ആദ്യമായാണ് സംഘടന‍യ്ക്ക് വനിതാ പ്രസിഡൻറിനെ ലഭിക്കുന്നത്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റിയംഗവും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമാണ് ചിന്ത. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം.വിജിൻ ആണ് സെക്രട്ടറി. തൃശൂരിൽ വച്ച് നടന്ന സംസ്ഥാന സമ്മേളനത്തിൽ എ.എ. റഹീം എംപിയാണ് ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ നിന്നുള്ള രാഹുൽ ആണ് ട്രഷറർ. ആര്യാ രാജേന്ദ്രൻ ഉൾപ്പെടെ 25 അംഗങ്ങളാണ് സെക്രട്ടേറിയറ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. വി.കെ സനോജും, വി വസീഫുമാണ്

ഡിവൈഎഫ്ഐയുടെ ആദ്യ വനിതാ പ്രസിഡൻറായി ചിന്ത ജെറോം തെരെഞ്ഞെടുക്കപ്പെട്ടു Read More »

സംസ്ഥാനത്ത് തിരുവോണം വരെയുള്ള അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരങ്ങൾക്ക് സമീപം വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് തിരുവോണം വരെയുള്ള അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും. മാത്രമല്ല വടക്ക് കിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ന്യൂന മർദം തുടരുന്നുണ്ട്. അതു കൊണ്ടു തന്നെ ഓഗസ്റ്റ് 22 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ

സംസ്ഥാനത്ത് തിരുവോണം വരെയുള്ള അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത Read More »

ആനത്താരയിലെ അനധികൃത നിർമ്മാണങ്ങൾ കണ്ടെത്താൻ നടപടി: ഇടുക്കി ജില്ലാ വികസന സമിതി യോഗം

ഇടുക്കി: ജില്ലയിൽ ആനയുടെ സഞ്ചാര പാതയിൽ വനം വകുപ്പിന്റെ അനുമതിയില്ലാതെയുള്ള നിർമ്മിതികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പിന് നിർദേശം. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിർദേശം. വനം വകുപ്പിന്റെ ജില്ലയിലെ എല്ലാ ഡിവിഷനുകളിൽ നിന്നും റിപ്പോർട്ട് സമർപ്പിക്കണം. സേനാപതി വേണു എംഎൽഎ ഉന്നയിച്ച ആനയിറങ്കൽ ഡാമിൽ ബോട്ടിംഗ് നടത്താൻ വനം വകുപ്പ് അനുമതി നൽകാത്ത വിഷയം പരിശോധിച്ചതിനെ തുടർന്നാണ് യോഗത്തിന്റെ നിർദേശം. കുണ്ടള, മാട്ടുപ്പെട്ടി

ആനത്താരയിലെ അനധികൃത നിർമ്മാണങ്ങൾ കണ്ടെത്താൻ നടപടി: ഇടുക്കി ജില്ലാ വികസന സമിതി യോഗം Read More »

കോതമംഗലത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചു

കോതമംഗലം: കുട്ടമ്പുഴയിൽ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ തീ വച്ച് നശിപ്പിച്ചതായി പരാതി. കുട്ടമ്പുഴ നൂറേക്കറിൽ താമസിക്കുന്ന ചക്കുംപൊട്ടയിൽ ബെന്നിയുടെ വാഹനമാണു ഭാഗികമായി കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. നിർധന കുടുംബത്തിന്‍റെ ഏക വരുമാനമാർഗമായിരുന്നു ഓട്ടോറിക്ഷ. വീട്ടിലേക്ക് വണ്ടി പോകാൻ വഴിയില്ലാത്തതിനാൽ വഴിയരികിലാണ് പാർക്ക് ചെയ്തിരുന്നത്. ഏക വരുമാനമാണു ഇല്ലാതായതെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും, നഷ്ടപരിഹാരം നൽകാൻ നടപടിയുണ്ടാകണമെന്നും കാണിച്ച് കുട്ടമ്പുഴ പൊലീസിൽ പരാതി നൽകി.

കോതമംഗലത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചു Read More »

ജാമ്യം ലഭിച്ചു എങ്കിലും അർജുൻ ആയങ്കിയ്ക്ക് പുറത്തിറങ്ങാനാവില്ല

കണ്ണൂര്‍: ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശേരി സിജെഎം കോടതി അർജുന് ജാമ്യം അനുവദിച്ചത്. മറ്റു കേസുകളിൽ ജാമ്യം കിട്ടാത്തതിനാൽ അർജുന് പുറത്തിറങ്ങാനാവില്ല. അതേസമയം, കാപ്പ ചുമത്തിയതോടെ അര്‍ജുന്‍ ആയങ്കിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ കരുതൽ തടങ്കലിലാക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചിട്ടുണ്ട്. തലശേരി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള അപേക്ഷ ശനിയാഴ്ച കോടതിയിൽ സമർപ്പിക്കും. വെള്ളിയാഴ്ചയാണ് അര്‍ജുന്‍ ആയങ്കിക്കെതിരേ

ജാമ്യം ലഭിച്ചു എങ്കിലും അർജുൻ ആയങ്കിയ്ക്ക് പുറത്തിറങ്ങാനാവില്ല Read More »

ശബരിമല സ്വർണക്കൊള്ള കേസിൽ എ അജികുമാറിന് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ബോർഡ് അം​ഗം എ. അജികുമാറിന് ജാമ്യം. ആരോഗ്യാവസ്ഥ പരിഗണിച്ചാണ് അജികുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞ മാസം 23നാണ് അജികുമാറിനെയും പ്രശാന്തിനെയും അറസ്റ്റ് ചെയ്തത്. 2019 ലെ സ്വര്‍ണക്കൊള്ള മറച്ചുവെക്കാനാണ് 2025ൽ പി.എസ്. പ്രശാന്ത് പ്രസിഡന്‍റായ ബോർഡ് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികൾ കൊടുത്തു വിട്ടതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. തുടർന്ന് ഗൂഢാലോചന ഉൾപ്പടെയുള്ള

ശബരിമല സ്വർണക്കൊള്ള കേസിൽ എ അജികുമാറിന് ജാമ്യം Read More »