തിരുവനന്തപുരം: തൃശൂർ പെരിങ്ങാവിൽ മരം കടപുഴകി റോഡിലേക്ക് വീണു. പെരിങ്ങാവ് ജംഗഷനിൽ നിന്ന് ഷൊർണൂർ റോഡിലേക്ക് തിരിയുന്ന റോഡിലാണ് മരം കടപുഴകി വീണത്. ഇന്നു പുലർച്ചെ മൂന്ന് മണിയോടെയാരുന്നു സംഭവം.
ഇതോടെ ജംഗ്ഷനിൽ ഗതാഗതം തടസപ്പെട്ടു. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മരം വീണ് ഈ പ്രദേശത്തെ വൈദ്യുതി ലൈന്‍ പൂർണമായും തകർന്നിരിക്കുകയാണ്.
പ്രദേശത്ത് വൈദ്യുതി പുന:സ്ഥാപിക്കാന്‍ രണ്ട് ദിവസമെടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇതേസമയം, കോട്ടയം വെച്ചൂരിൽ കനത്തമഴയിൽ വീട് ഇടിഞ്ഞ് വീണു. ആർക്കും പരിക്കുകളില്ല. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഇടയാഴം സ്വദേശി സതീഥന്‍റെ വീടാണ് തകർന്നത്.
പെട്ടന്ന് ഒരു ശബ്ദത്തോടെ വീട് ഇടിഞ്ഞു വീഴുകയായിരുന്നു. ഈ സമയം വീട്ടിൽ അഞ്ച് പേരുണ്ടായിരുന്നു. എന്നാൽ വലിയൊരു ശബ്ദം കേട്ട് എല്ലാവരും പുറത്തേക്ക് ഇറങ്ങിയോടിയതിനാലാണ് വലിയ അപകടം ഒഴിവായത്. വീട് പൂർണമായു തകർന്ന നിലയിലാണ്.