തൊടുപുഴ: പ്ലസ് വണ്‍ സ്‌പോര്‍ട്ട്‌സ് ക്വാട്ടയുടെ സീറ്റ് വര്‍ദ്ധിപ്പിക്കണമെന്ന് ജില്ലാ നെറ്റ്‌ബോള്‍ അസ്സോസിയേഷന്റെ വാര്‍ഷിക പൊതുയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒഴിവാക്കിയ സ്‌പോര്‍ട്ട്‌സ് ബോണസ് മാര്‍ക്ക് നിലനിര്‍ത്തണമെന്നും വെട്ടിക്കുറച്ച ഗ്രേയ്‌സ് മാര്‍ക്ക് പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തൊടുപുഴയില്‍ കൂടിയ യോഗത്തില്‍ ജില്ലാ നെറ്റ്‌ബോള്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ്ജ് റോജി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എന്‍. രവീന്ദ്രന്‍, എ.പി. മുഹമ്മദ് ബഷീര്‍, ആര്‍. മോഹന്‍, ഡോ. ബോബു ആന്റണി, ലിഖിയ ഷാന്റോ പുല്‍പ്പറമ്പില്‍, ഡിമ്പിള്‍ വിനോദ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി മുഹമ്മദ് ഫാസില്‍ സ്വാഗതവും, അലന്‍ വിനോദ് നന്ദിയും പറഞ്ഞു.