Timely news thodupuzha

logo

ലോക പുകയില രഹിത ദിനാചരണം നടത്തി

ഇടുക്കി: ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക പുകയിലരഹിത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ സെമിനാറും ഇടുക്കി സർക്കാർ എൻജിനീയറിങ്ങ് കോളേജിൽ നടന്നു. ഉദ്‌ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ മനോജ് നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ. കെ സുരേഷ് ദിനാചരണ പ്രതിജ്ഞ ചൊല്ലികൊടുത്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറും എൻ സി ടി നോഡൽ ഓഫീസറുമായ ഡോ.സുരേഷ് വർഗീസ് അധ്യക്ഷത വഹിച്ചു.

പുകയില കമ്പനികളുടെ ഇടപെടലുകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. ഗവൺമെൻറ് എൻജിനീയറിങ് കോളേജ് പരിസരത്തു നിന്നും ആരംഭിച്ച ദിനാചരണ റാലി ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ അ നൂപ് ഫ്ലാഗ് ഓഫ് ചെയ്തു. തങ്കമണി എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ സജി കുമാർ. സിവിൽ എക്സൈസ് ഓഫീസർ ബിനു ജോസഫ് എന്നിവർ സംസാരിച്ചു.

ജില്ല മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരായ റോയി റോജസ് നാപ്പള്ളി, അലക്സ്, ടി വി ടോമി ആരോഗ്യ വിഭാഗം ജീവനക്കാർ ആശാപ്രവർത്തകർ എൻഎസ്എസ് വളണ്ടിയർമാർ, എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ , നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *