Timely news thodupuzha

logo

കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുറ്റടി സ്പൈസ് പാർക്കിലേയ്ക്ക് പ്രതിക്ഷേധമാർച്ച് നടത്തി

ഇടുക്കി: കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുറ്റടി സ്പൈസ് പാർക്കിലേയ്ക്ക് പ്രതിക്ഷേധമാർച്ച് നടത്തി. വില്ലേജ് ആഫീസ് പടിക്കൽ നിന്നും നൂറ് കണക്കിന് കർഷകർ ഏല തട്ടയുമേന്തി പ്രതിക്ഷേധമാർച്ച് സ്പൈസസ് ബോർഡ് അസിസ്റ്റൻ്റ് ഡയറക്ടരുടെ ആഫിസിന് മുമ്പിലെത്തി മുദ്രാവാക്യം വിളിച്ച് ആഫിസ് പടിക്കൽ യോഗം നടത്തി. കെ പി സി സി സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്തു.

കൊടും വരൾച്ചയിൽ 60 ശതമാനം കൃഷിയും ഉണങ്ങി അമ്പതിനാ യിരത്തോളം ആളുകളെ നേരിട്ട് ബാധിച്ചതും,250 കോടിയിലേറെ നഷ്ടം കണക്കാക്കുന്നതും കേരളത്തിലെ ആകെ നഷ്ടത്തിൻ്റെ മൂന്നിൽ രണ്ടും ഇടുക്കിയായിട്ടും ഈ ജില്ലയോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണനയ്ക്കതിരെ, ഇടുക്കി ജില്ലയെ വരൾച്ച ബാധിത ജില്ലയായി പ്രക്യാപിക്കണമെന്നും ഇടുക്കിയ്ക്ക് പ്രത്യേക കാർഷികപാക്കജ് പ്രക്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് കർഷക കോൺഗ്രസ് സമരം സംഘടിപ്പിച്ചത്.

ജില്ലാ പ്രസിഡൻ്റ് ആൻ്റണി കുഴിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു നേതാക്കളായ ജോസ് മുത്തനാട്ട്, ടോമി പാലയ്ക്കൽ, രാജാ മാട്ടുക്കാരൻ, B ശശിധരൻ നായർ അജയ് കളത്തു കുന്നേൽ ജോയി വർഗീസ് ബാബു അത്തി മൂട്ടിൽ, ജോസ് ആനകല്ലിൽ, അജി കീഴ് വാറ്റ് ജോബൻ പാനൂസ് ‘പി.എ വർക്കി സിനി ജോസഫ്, ടോമി തെങ്ങുംപള്ളി , എം പി ഫിലിപ്പ്, ജോയി കുന്നു വിളയിൽ ഷൈനി റോയി, സാലമ്മ കോട്ടപ്പുറം, മേരിദാസൻ സൂട്ടർ ജോർജ്, ജോസ് അമ്മൻഞ്ചേരി ടോണി മാക്കോറ ,സാബു വയലിൽ, രാജു ബേബി ആലിസ് ജോസ്, ഷാജി തത്തംപള്ളി രാധാകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *