Timely news thodupuzha

logo

ദക്ഷിണാഫ്രിക്കയോട് 134 റൺസിന് പരാജയപ്പെട്ട് ഓ​സ്ട്രേ​ലി​യ

ല​ഖ്നൗ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് മു​ന്നി​ലും ഓ​സ്ട്രേ​ലി​യ വീ​ണു. ലോ​ക​ക​പ്പി​ലെ ത​ങ്ങ​ളു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഓ​ൾ​റൗ​ണ്ട് മി​ക​വി​ന് മു​ന്നി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​കാ​തെ ഓ​സീ​സ് 134 റ​ൺ​സി​ന്‍റെ പ​രാ​ജ​യ​മാ​ണ് സ​മ്മ​തി​ച്ച​ത്.

ലോ​ക​ക​പ്പി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​വും ഓ​സീ​സി​ന്‍റെ ര​ണ്ടാം തു​ട​ർ​തോ​ൽ​വി​യു​മാ​ണ്. ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ദ.​ആ​ഫ്രി​ക്ക ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ചെ​ത്തി​യ​പ്പോ​ൾ ഓ​സീ​സ് ഒ​ൻ​പ​താം സ്ഥാ​ന​ത്തേ​ക്ക് വീ​ണു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക ക്വി​ന്‍റ​ൺ ഡീ ​കോ​ക്കി​ന്‍റെ സെ​ഞ്ചു​റി ക​രു​ത്തി​ൽ നി​ശ്ചി​ത 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 311 റ​ൺ​സെ​ടു​ത്തു.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഓ​സീ​സി​ന്‍റെ പ്ര​തി​രോ​ധം 40.5 ഓ​വ​റി​ൽ 177 റ​ൺ​സി​ന് അ​വ​സാ​നി​ച്ചു. മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ കാ​ഗി​സോ റ​ബാ​ഡ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ മാ​ർ​ക്കോ യാ​ൻ​സ​നും ത​ബ്രൈ​സ് ഷം​സി​യും കേ​സ​വ് മ​ഹാ​രാ​ജു​മാ​ണ് ഓ​സീ​സ് ബാ​റ്റി​ങ് നി​ര​യെ വീ​ഴ്ത്തി​യ​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ കൂ​റ്റ​ൻ സ്കോ​റി​ന് മ​റു​പ​ടി പ​റ​ഞ്ഞ ഓ​സീ​സ് നി​ര​യി​ൽ മ​ര്‍ന​സ് ലാ​ബു​ഷെ​യ്ന് (46) ഒ​ഴി​കെ ആ​ര്‍ക്കും പേ​രി​നൊ​ത്ത പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. മി​ച്ച​ൽ മാ​ർ​ഷ് (7), ഡേ​വി​ഡ് വാ​ർ​ണ​ർ (13), സ്റ്റീ​വ് സ്മി​ത്ത് (19), ജോ​ഷ് ഇം​ഗ്ലി​സ് (5), ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ (3), മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സ് (5) എ​ന്നി​വ​ർ പൊ​രു​തി നോ​ക്കാ​തെ മ​ട​ങ്ങി. മി​ച്ച​ൽ മാ​ർ​ഷി​നെ കൂ​ട്ടു​പി​ടി​ച്ച് ഏ​ഴാം വി​ക്ക​റ്റി​ൽ ല​ബു​ഷെ​യ​ൻ ചേ​ർ​ച്ച 69 റ​ൺ​സാ​ണ് ഓ​സീ​സി​നെ മാ​ന്യ​മാ​യ സ്കോ​റി​ലെ​ത്തി​ച്ച​ത്.

51 പ​ന്തി​ൽ നി​ന്ന് സ്റ്റാ​ർ​ക്ക് 27 റ​ൺ​സു​മാ​യി പു​റ​ത്താ​യി. നാ​യ​ക​ൻ പാ​റ്റ് ക​മ്മി​ൻ​സ് 21 പ​ന്തി​ൽ നി​ന്ന് 22 റ​ൺ​സെ​ടു​ത്തു. ആ​ദം സാം​പ 11 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റി​ങ്ങി​നി​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ഓ​പ്പ​ണ​ര്‍ ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കി​ന്‍റെ സെ​ഞ്ചു​റി​യു​ടെ​യും ഏ​യ്ഡ​ന്‍ മാ​ര്‍ക്ര​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ട് അ​ര്‍ധ​സെ​ഞ്ചു​റി​യു​ടെ​യും ക​രു​ത്തി​ല്‍ 50 ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 311റ​ണ്‍സെ​ടു​ത്ത​ത്.

108 റ​ണ്‍സെ​ടു​ത്ത് ലോ​ക​ക​പ്പി​ലെ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം സെ​ഞ്ചു​റി നേ​ടി​യ ഡി ​കോ​ക്കാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ടോ​പ് സ്കോ​റ​ര്‍. ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ നി​ർ​ത്തി​യി​ട​ത്ത് നി​ന്ന് തു​ട​ങ്ങു​ക​യാ​യി​രു​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക.

ക്രീ​സി​ലെ​ത്തി​യ ആ​ദ്യ പ​ന്ത് മു​ത​ൽ ആ​ക്ര​മി​ച്ച് ക​ളി​ച്ച ഡി ​കോ​ക്കി​ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് നാ​യ​ക​ൻ ടെം​ബാ ബാ​വു​മ ന​ൽ​കി​യ​ത്. ഇ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക 20 ഓ​വ​റി​ല്‍ 108 റ​ണ്‍സ​ടി​ച്ചു. ബാ​വു​മ​യെ(35) വീ​ഴ്ത്തി​യ മാ​ക്സ്വെ​ല്ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ആ​ദ്യ പ്ര​ഹ​ര​മേ​ൽ​പ്പി​ച്ച​ത്. പി​ന്നീ​ടെ​ത്തി​യ റാ​സി വാ​ന്‍ഡ​ര്‍ ദ​സ്സ​ന്‍(26) ന​ല്ല തു​ട​ക്ക​മി​ട്ടെ​ങ്കി​ലും ആ​ദം സാം​പ​യു​ടെ പ​ന്തി​ല്‍ പു​റ​ത്താ​യി.

90 പ​ന്തി​ല്‍ സെ​ഞ്ചു​റി തി​ക​ച്ച ഡി ​കോ​ക്ക് 106 പ​ന്തി​ല്‍ 109 റ​ണ്‍സെ​ടു​ത്ത് പു​റ​ത്താ​യി. ഡി ​കോ​ക്ക് മ​ട​ങ്ങി​യ​ശേ​ഷം ക്രീ​സി​ലെ​ത്തി​യ ഏ​യ്ഡ​ന്‍ മാ​ര്‍ക്രം 44 പ​ന്തി​ല്‍ 56 റ​ണ്‍സെ​ടു​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ സ്കോ​ര്‍ 250 ക​ട​ത്തി.

എ​ന്നാ​ല്‍ അ​ര്‍ധ​സെ​ഞ്ചു​റി പി​ന്നി​ട​തി​ന് പി​ന്നാ​ലെ ക​മി​ന്‍സി​ന്‍റെ പ​ന്തി​ല്‍ മാ​ര്‍ക്ര​വും(44 പ​ന്തി​ല്‍ 56) ഹേ​സ​ല്‍വു​ഡി​ന്‍റെ തൊ​ട്ട​ടു​ത്ത ഓ​വ​റി​ല്‍ ഹെ​ന്‍റി​ച്ച് ക്ലാ​സ​നും(27 പ​ന്തി​ല്‍ 29) ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് തി​രി​ച്ച​ടി​യാ​യി.

ഒ​രു ഘ​ട്ട​ത്തി​ല്‍ 350 ക​ട​ക്കു​മെ​ന്ന് തോ​ന്നി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് അ​വ​സാ​ന അ​ഞ്ചോ​വ​റി​ല്‍ 39 റ​ണ്‍സ​ടി​ക്കാ​നെ ക​ഴി​ഞ്ഞു​ള്ളു. ഡേ​വി​ഡ് മി​ല്ല​ര്‍(17) നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ മാ​ര്‍ക്കോ ജാ​ന്‍സ​നാ​ണ് (22 പ​ന്തി​ല്‍ 26) ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 300 ക​ട​ത്തി​യ​ത്. ഓ​സീ​സി​നാ​യി മി​ച്ച​ല്‍ സ്റ്റാ​ര്‍ക്കും ഗ്ലെ​ന്‍ മാ​ക്സ്വെ​ല്ലും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Leave a Comment

Your email address will not be published. Required fields are marked *