Timely news thodupuzha

ഹമാസ് ബന്ദികളാക്കിയ 250 ആളുകളെ മോചിപ്പിച്ചു, ദൃശ്യങ്ങൾ പങ്കുവെച്ച് ഇസ്രായേൽ

ജറുസലം: ഹമാസ് ബന്ദികളാക്കിയ 250 ഓളം പേരെ രക്ഷപ്പെടുത്തിയതായി ഇസ്രായേൽ പ്രതിരോധ സേന. രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ പ്രതിരോധ സേന എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു. ഇസ്രായേൽ സൈന്യത്തിന്‍റെ ‘ഷായെറ്റെറ്റ് 13’ യൂണിറ്റാണ് സൂഫ ഔട്ട്‌പോസ്റ്റിലേക്ക് ഇരച്ചുകയറി ബന്ദികളെ രക്ഷപ്പെടുത്തിയത്.

ഇതിനിടെ 60 ഓളം ഹമാസുകാരെ വധിച്ചതായും 26 പേരെ പിടികൂടുകയും ചെയ്തതായി ഐ.ഡി.എഫ് അറിയിച്ചു. ഒരു സൈനികൻ മറവിൽനിന്ന് വെടിയുതിർക്കുന്നതും മറ്റൊരാൾ ഔട്ട്‌പോസ്റ്റിലേക്ക് ഗ്രനേഡ് എറിയുന്നതും ദൃശ്യങ്ങളിലുണ്ട്.

മറ്റൊരു സൈനികൻ ബങ്കറിനു പുറത്ത് ഒരു ബന്ദിയെ അകമ്പടി സേവിക്കുന്നത് കാണാം. അതേസമയം, ഇസ്രായേൽ‌ യുദ്ധം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇസ്രായേലിൽ 1,200 പേരും ഗാസയിൽ 1,400 പേരും മരിച്ചു. കൂടാതെ, 1,500 ഹമാസുകാരുടെ മൃതദേഹങ്ങൾ ഇസ്രായേലിൽ കണ്ടെത്തി.

Leave a Comment

Your email address will not be published. Required fields are marked *