Timely news thodupuzha

logo

സബ് ജൂനിയർ ഹാൻഡ്ബോൾ കുമാരമംഗലം എം.കെ.എൻ.എം ജേതാക്കൾ

തൊടുപുഴ: പി.എൻ.ഐ. കരീം മെമ്മോറിയൽ ഇടുക്കി ജില്ല സബ്ജൂനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇരുവിഭാഗങ്ങളിലും കുമാരമംഗലം എം.കെ.എൻ.എം ജേതാക്കളായി. പെൺകുട്ടികളുട വിഭാഗത്തിൽ ഒന്നിന് എതിരെ നാല്ഗോളുകൾക്ക് പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻ ക്ലബ്ബിനെ പരാജയപ്പെടുത്തിയും ആൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളിയാമറ്റം സി.കെ.വി.എച്ച്.എസിനെ അഞ്ചിന് എതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തിയുമാണ് ചാമ്പ്യൻമാരായത്.

വിജയ്കൾക്ക് സംസ്ഥാന താരം ആനന്ദ്.റ്റി.ഒ ട്രോഫി വിതരണം ചെയ്തു. ചാംമ്പ്യൻഷിപ്പിലെ മികച്ച താരങ്ങളായി ആൺകുട്ടികളുടെ വിഭാഗത്തിൽ സി.കെ.വി.എച്ച് എസിലെ സെവാൻ കബീറിനെയും, പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് സെബാസ്റ്റ്യൻ ക്ലബ്ബിലെ നിവേദിത സതീഷിനെയും തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ അൻവർ കരീം, ജോസ് പുളിക്കൻ, കെ.അനിൽകുമാർ, അൻവർ ഹുസൈൻ എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *