Timely news thodupuzha

logo

ഇ​ന്ത്യ – ഇം​ഗ്ല​ണ്ട് വ​നി​താ ടി-20 ​പ​ര​മ്പ​ര ഇന്ന് ആരംഭിക്കും

മും​ബൈ: ഇ​ന്ത്യ- ഇം​ഗ്ല​ണ്ട് വ​നി​താ ടി-20 ​പ​ര​മ്പ​ര​യ്ക്ക് ഇ​ന്നു തു​ട​ക്കം. വ​നി​താ ടി-20 ​ലോ​ക​ക​പ്പി​നു​ള്ള ഒ​രു​ക്ക​മെ​ന്ന നി​ല​യി​ലാ​ണ് പ​ര​മ്പ​ര​യെ ഇ​രു​ടീ​മും നോ​ക്കി​ക്കാ​ണു​ന്ന​ത്. ഇ​ന്നു രാ​ത്രി ഏ​ഴി​ന് മ​ത്സ​രം തു​ട​ങ്ങും.

മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ഇം​ഗ്ല​ണ്ട് എ, ​ഇ​ന്ത്യ എ ​പോ​രാ​ട്ടം ന​ട​ന്നി​രു​ന്നു. ഇ​തി​ൽ ഇം​ഗ്ല​ണ്ട് വ​നി​ത​ക​ൾ മി​ന്നു​മ​ണി ന​യി​ച്ച ഇ​ന്ത്യ​യെ 2-1ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ ഒ​ന്നാം ന​മ്പ​ർ ടീം ​ഇം​ഗ്ല​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ വി​ശ്വാ​സം.

ഹ​ർമ​ൻപ്രീ​ത് കൗ​ർ ന​യി​ക്കു​ന്ന ടീ​മി​ൽ വൈ​സ് ക്യാ​പ്റ്റ​ൻ സ്മൃ​തി മ​ന്ഥാ​ന, ക​നി​ക അ​ഹൂ​ജ, ദീ​പ്തി ശ​ർമ പൂ​ജ വ​സ്ത്രാ​ക​ർ എ​ന്നി​വ​രു​ടെ പ്ര​ക​ട​നം നി​ർണാ​യ​ക​മാ​കും.

കേ​ര​ള​ത്തി​ൻറെ അ​ഭി​മാ​ന താ​രം മി​ന്നു മ​ണി​യും ഇ​ന്ത്യ​ൻ ടീ​മി​ലു​ണ്ട്. ഇ​ന്ത്യ എ​യ്ക്കു​വേ​ണ്ടി​യു​ള്ള മി​ക​ച്ച പ്ര​ക​ട​നം ക​ണ​മ​ക്കി​ലെ​ടു​ത്ത് മി​ന്നു മ​ണി അ​ന്തി​മ ഇ​ല​വ​നി​ലു​ണ്ടാ​കും. ഷെ​ഫാ​ലി​യും സ്മൃ​തി​യും ആ​യി​രി​ക്കും ഓ​പ്പ​ണ​ർമാ​ർ.

ഇ​രു​ടീ​മും അ​വ​സാ​നം ഏ​റ്റു​മു​ട്ടി​യ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്നെ​ണ്ണ​ത്തി​ൽ ഇം​ഗ്ല​ണ്ടും ര​ണ്ടെ​ണ്ണം ഇ​ന്ത്യ​യും വി​ജ​യി​ച്ചു. വ​ള​രെ പ​രി​ച​യ​സ​മ്പ​ന്ന​യാ​യ ബാ​റ്റ​ർ ഹീ​ത​ർ നൈ​റ്റാ​ണ് ഇം​ഗ്ല​ണ്ടി​ൻറെ നാ​യി​ക.

ആ​ലി​സ് കാ​പ്‌​സെ, മാ​യി​യ ബൗ​ച്ച​ർ,മ​ഹി​ക ഗൗ​ർ സാ​റാ ഗ്ലെ​ൻ തുടങ്ങിയ ബാ​റ്റി​ങ് ഓ​ൾ റൗ​ണ്ട​ർമാ​രാ​ണ് ഇം​ഗ്ല​ണ്ടി​ൻറെ പ്ര​ധാ​ന ക​രു​ത്ത്. മും​ബൈ വാം​ഖ​ഡെ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. പ​ര​മ്പ​ര​യി​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്.

എ​ല്ലാ മ​ത്സ​ര​ങ്ങ​ളും വാം​ഖ​ഡെ​യി​ൽ അ​ര​ങ്ങേ​റും. ടി-20 ​പ​ര​മ്പ​ര​യ്ക്കു ശേ​ഷം ഒ​രു ടെ​സ്റ്റും ഇ​ന്ത്യ​ക്കെ​തി​രേ ഇം​ഗ്ല​ണ്ട് ക​ളി​ക്കും. മും​ബൈ ഡി ​വൈ പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ 14നാ​ണ് ടെ​സ്റ്റ് തു​ട​ങ്ങു​ന്ന​ത്.

Leave a Comment

Your email address will not be published. Required fields are marked *