Timely news thodupuzha

logo

വാണിയംകുളം ഡിവിഷൻ 24 എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ഉജ്ജ്വല വിജയം

വാണിയംകുളം: പാലക്കാട് ജില്ലാ പഞ്ചായത്ത് വാണിയംകുളം ഡിവിഷൻ 24 എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ഉജ്ജ്വല വിജയം. സി.പി.ഐ(എം) ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗം സി അബ്ദുൾ ഖാദർ 10207 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

എൽ.ഡി.എഫ് സ്ഥാനാർത്ഥി സി അബ്ദുൾ ഖാദർ 18263 വോട്ടുകളും യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി പ്രേംകുമാർ 8056 വോട്ടുകളും ബി.ജെ.പി സ്ഥാനാർഥി 6263 എൻ മണികണ്ഠൻ വോട്ടുകളും നേടി.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനായിരുന്നപി കെ സുധാകരന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ പി.കെ സുധാകരൻ 10,733 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വാണിയംകുളം, അനങ്ങനടി പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും തൃക്കടീരി ചളവറ പഞ്ചായത്തുകളിലെ ചില വാർഡുകളും ഉൾപ്പെട്ടതാണ് വാണിയംകുളം ജില്ലാ പഞ്ചായത്ത് ഡിവിഷൻ.

ജില്ലയിൽ ആറിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് ഡിവിഷൻ 24 വാണിയംകുളം, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ 6 കണ്ണോട്, ഒറ്റപ്പാലം നഗരസഭ വാർഡ് 7 പാലാട്ട് റോഡ്, പട്ടിത്തറ പഞ്ചായത്ത് വാർഡ് 14 തലക്കശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്ത് വാർഡ് 11 പള്ളിപ്പാടം, വടക്കഞ്ചേരി പഞ്ചായത്ത് വാർഡ് 6 അഞ്ചുമൂർത്തി എന്നിവിടങ്ങളിലാലായിരുന്നു തെരഞ്ഞെടുപ്പ്‌.

വടക്കഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് അഞ്ചുമൂർത്തി ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സതീഷ്കുമാർ 325 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

എൽ.ഡി.എഫ് അംഗമായിരുന്ന അഡ്വ. മുരളീധരൻ വ്യക്തിപരമായ കാരണങ്ങളാൽ രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എം.കെ വിനോദായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി. ബി.ജെ.പിയ്‌ക്കുവേണ്ടി എൻ സനിൽ മത്സരിച്ചു. മുരളീധരൻ 76 വോട്ടിനാണ്‌ വിജയിച്ചത്‌.

പട്ടിത്തറ പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കെ മുഹമ്മദ് വിജയിച്ചു. 14ാം വാർഡിൽ എൽ.ഡി.എഫിലെ എം.കെ ഉണ്ണികൃഷ്ണന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ബിനി ടീച്ചറായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി. ജിബിൻ കോട്ടപ്പാടമായിരുന്നു ബി.ജെ.പി സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരേ വോട്ട്‌ കിട്ടിയതിനെ തുടർന്ന്‌ ടോസിലൂടെയാണ്‌ എൽ.ഡി.എഫ്‌ തെരഞ്ഞെടുക്കപ്പെട്ടത്.

മലമ്പുഴ ബ്ലോക്ക് കണ്ണോട് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി പ്രത്യുഷ്‌ കുമാർ 1500വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. കോൺഗ്രസ്സിലെ ബ്ലോക്ക് പഞ്ചായത്തംഗം യു പ്രഭാകരൻ അന്തരിച്ചതിനെ തുടർന്നാണ്‌ ഉപതിരഞ്ഞെടുപ്പ് നടന്നത്.

സുഭാഷ് രാജനാണ്‌ എൽ.ഡി.എഫ്‌ സ്ഥാനാർഥി. വി ശശിയാണ് ബി.ജെ.പി സ്ഥാനാർഥികളാണ്‌. 174 വോട്ടിനാണ്‌ യു പ്രഭാകരൻ കഴിഞ്ഞ തവണ വിജയിച്ചത്‌. തിരുമിറ്റക്കോട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി എം.കെ റഷീദ് തങ്ങൾ വിജയിച്ചു.

യു.ഡി.എഫ് പഞ്ചായത്തംഗമായിരുന്ന പി.എം രാജേഷിന്റെ മരണത്തെ തുടർന്നാണ് തിരുമിറ്റക്കോട് ഉപതെരഞ്ഞെടുപ്പ്‌ ആവശ്യമായി വന്നത്‌. എൽ.ഡി.എഫ്‌ സ്ഥാനാർഥിയായി എം.വി സൈതലവിയും എൻ.ഡി.എയ്‌ക്കുവേണ്ടി ചേക്കുണ്ണി പുത്തൻപീടികയിലും മത്സരിച്ചു. 11 വോട്ടിനാണ്‌ പി.എം രാജേഷ്‌ മുമ്പ് വിജയിച്ചിരുന്നത്.

ഒറ്റപ്പാലം നഗരസഭ പാലാട്ട് റോഡ് ഏഴാം വാർഡിൽ ബിജെപി സ്ഥാാർഥി പി സഞ്ചുമോൻ വിജയിച്ചു. ബി.ജെ.പി അംഗമായിരുന്ന കെ കൃഷ്ണകുമാറിന്റെ നിര്യാണത്തെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്. എൻ.എം നാരായണൻ നമ്പൂതിരിയാണ് എൽഡിഎഫ് സ്ഥാനാർഥി. സി.കെ രാധാകൃഷ്ണമേനോനായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി.

Leave a Comment

Your email address will not be published. Required fields are marked *