ബാംഗ്ലൂർ: പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി പാർട്ടികളിൽ വിതരണം ചെയ്യാൻ എത്തിച്ച 33 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി. ബാംഗ്ലൂരിലെ മൂന്നിടങ്ങളിൽ നടത്തിയ തെരച്ചിലിലാണ് മൂന്ന് മലയാളിയടക്കം ആറ് പേരെ പൊലീസ് പിടികൂടിയത്.
3.1 കിലോഗ്രാം കഞ്ചാവും 20 ഗ്രാം എം.ഡി.എംഎയുമായാണ് മലയാളിയായ ഹിരൺ (25) പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഹിരൺ വടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നടത്തിയ തെരച്ചിൽ നടത്തുകയായിരുന്നു.
മറ്റൊരു കേസിൽ മലയാളികളായ ശ്രേയസ് (24), രാഹുൽ (25) എന്നിവരും ലഹരിമരുന്നുമായി പിടിയിലായി. ഇരുവരും കേരള ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നും ലഹരി മരുന്ന് ബാംഗ്ലൂരിൽ എത്തിച്ച് വിൽപന നടത്തുകയായിരുന്നു. ആടുഗോഡിയിൽ നിന്നും സേലം സ്വദേശികളായ ലിംഗേഷ് നാരായൺ (23), സൂരജ് (24), ഷാരുഖ് ഖാൻ (27) എന്നിവരുമാണ് പിടിയിലായത്.