Timely news thodupuzha

logo

ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്താനായതിന്റെ സംതൃപ്തിയോടെ മാത്യു കെ ജോൺ രാജി വച്ചു

തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്താനായതിന്റെസംതൃപ്തിയോടെ പ്രസിഡന്റ് മാത്യു കെ.ജോണ്‍ സ്ഥാനം ഒഴിഞ്ഞു. യു.ഡി.എഫ് ധാരണ പ്രകാരമാണ് രാജി.

30.12.2020 മുതല്‍ ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തിച്ചു വരുന്നു. പരിമിതമായ ബ്ലോക്ക് ഫണ്ട് പ്രയോജനപ്പെടുത്തി ഏറ്റവും ഫലപ്രദമായും കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനപ്പെടുന്നതുമായ പദ്ധതികള്‍ നടപ്പിലാക്കുകയെന്ന നയമാണ് തന്റെ കാലഘട്ടത്തില്‍ സ്വീകരിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പി.എം.ജെ.വി.കെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സദ്ഭാവന മണ്ഡപത്തിന്റെ പണി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ കോടതി വ്യവഹാരങ്ങള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിരന്തരമായി ഏറ്റെടുക്കുന്നതിനും ബ്ലോക്ക് പഞ്ചായത്തിന്റെ ആലക്കോടുള്ള കളിസ്ഥലം 2 കോടി 88 ലക്ഷം രൂപയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ഗവണ്‍മെന്റിന്റെ അംഗീകാരം വാങ്ങി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചത് തുടര്‍ച്ചയായ പ്രവര്‍ത്തനത്തിന്റെ അഭിനന്ദനാര്‍ഹമായ നേട്ടമായി വിലയിരുത്തുന്നു.

രാജ്യാന്തര അംഗീകാരമായ ISO 9001-2015 സര്‍ട്ടിഫിക്കറ്റും, ശുചിത്വ പദവിയും കൈവരിക്കുകയും ഹരിത ചട്ടം പാലിക്കുന്ന ഓഫീസെന്ന പ്രഖ്യാപനം നടത്തുകയും ചെയ്തു.

ഭിന്നശേഷി കുട്ടികള്‍ക്കും, ഓട്ടിസം ബാധിച്ച കുട്ടികളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ ഓട്ടിസം പാര്‍ക്കിന് 10 ലക്ഷം രൂപ മുടക്കി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കി തുടര്‍പദ്ധതികള്‍ ഏറ്റെടുത്ത് ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്ഥാപനമായി 2023 ല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പത്തേകാല്‍ ലക്ഷം രൂപ വകയിരുത്തി അങ്കണവാടികള്‍ക്ക് ബീന്‍സ് ആകൃതിയിലുള്ള ടേബിളും കസേരകളും വാങ്ങി നല്‍കി. ബ്ലോക്ക് പഞ്ചായത്തിന്റെ സോഷ്യോ ഇക്കണോമിക് സെന്‍സസിന്റെ ഭാഗമായി ഭൂമി ഇല്ലാത്തവരെ കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്ക് സ്ഥലം വാങ്ങിയ 20 ലക്ഷം രൂപയുടെ പദ്ധതിയില്‍ 12 ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള എ പ്ലസ് നേടിയ 10, പ്ലസ് റ്റൂ കുട്ടികള്‍ക്കും 100% വിജയം നേടിയ സ്‌കൂളുകള്‍ക്കും ബി.ആര്‍.സിയുമായി സഹകരിച്ച് പ്രാദേശികമായ സ്‌പോണ്‍സര്‍ഷിപ്പും കൂടി ഉള്‍പ്പെടുത്തി 2022 – 2023 മുതല്‍ സംസ്ഥാനത്ത് ബ്ലോക്ക് പഞ്ചായത്ത് നേരിട്ട് നടത്തുന്ന പ്രതിഭാസംഗമം സാന്നിദ്ധ്യത്തില്‍ രണ്ടാമതും സംഘടിപ്പിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ സാധിച്ചു.

അങ്കണവാടി സന്ദര്‍ശന വേളയില്‍ കാലപപ്പഴക്കം ചെന്ന മെത്തപ്പായില്‍ കിടന്നിരുന്ന കുട്ടികളുടെ അവസ്ഥ നേരിട്ട് കണ്ട് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഭരണ സമിതിയുടെ പ്രത്യേക താല്പര്യ പ്രകാരം അങ്കണവാടികള്‍ക്ക് സ്മാര്‍ട്ട് റ്റി.വിയും മെത്തയും നല്കുന്ന 18 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കി.

ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന് ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററായി ഇളംദേശം ഫാമിലി ഹെല്‍ത്ത് സെന്ററിനെ അംഗീകരിച്ചതിനെ തുടര്‍ന്ന് പി.ജെ ജോസഫ് എം.എല്‍.എയുടെ ആസ്തി വികസന ഉള്‍പ്പെടുത്തി 25 ലക്ഷം രൂപയും ബ്ലോക്കിന്റെ ഹെല്‍ത്ത് ഗ്രാന്റും കൂടി ഉപയോഗിച്ച് പുതിയ ആശുപത്രി ബ്ലോക്കും ലാബും ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഈവനിങ്ങ് ഒ.പി ഉള്‍പ്പെടെ ആരംഭിച്ച് ഇളംദേശം ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററിനെ മെച്ചപ്പെട്ട നിലവാരത്തില്‍ ഉയര്‍ത്തി.

ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ മികച്ച പ്രവര്‍ത്തനം ക്ഷീര മേഖലയില്‍ നടത്തിയിട്ടുള്ളത് സംസ്ഥാനത്ത് തന്നെ പ്രത്യേക പ്രശംസ നേടിയിട്ടുള്ളത് വകുപ്പ് മന്ത്രി തന്നെ നേരിട്ട് വന്ന് അംഗീകരിച്ചിട്ടുള്ളത് പ്രസിഡന്റെന്ന നിലയില്‍ പ്രത്യേകം ഓര്‍മ്മിക്കേണ്ട പ്രവര്‍ത്തനമാണ്. 2021 – 2022 വര്‍ഷത്തില്‍ 58 ലക്ഷം രൂപയും 2022 – 2023 വര്‍ഷത്തില്‍ 74 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി, ക്ഷീര സംഗമം, യന്ത്രവല്‍ക്കരണത്തിനുള്ള വിവിധ ഉപാധികളുടെ വിതരണം എന്നിവ ഉള്‍പ്പെടുത്തി ഈ മേഖലയില്‍ അഭിനന്ദനാര്‍ഹമായ നേട്ടം കൈവരിച്ചതിനെ തുടര്‍ന്ന് 2023ലെ ക്ഷീര സംഗമത്തില്‍ മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കൂടി പങ്കെടുത്ത് വിപുലമായ ക്ഷീര സംഗമം സംഘടിപ്പിച്ചത് സംസ്ഥാനത്ത് തന്നെ മികച്ച പരിപാടിയായാണ് മന്ത്രി വിലയിരുത്തിയത്.

ഒരു കെ.എസ്‌.യു പ്രവർത്തകനായിരുന്ന തന്നെ ഇളംദേശം ബ്ലോക്കിലെ ഒരു അംഗമായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ അവസരം തന്ന കോൺഗ്രസ് പാർട്ടിയോട് ഏറെ നന്ദിയുണ്ട്.. ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി ജയിച്ചു വന്ന തന്നെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കാൻ ആയിരിന്നു പാർട്ടി തീരുമാനം.. നേതൃത്വം എന്നിൽ അർപ്പിച്ച വിശ്വാസം പൂർണ്ണമായും പാലിക്കാൻ ശ്രമിച്ചിട്ടുണ്ട്.. ഈ മൂന്ന് വർഷക്കാലം ഏറ്റവും വലിയ സഹകരണം കാണിച്ചത് സഹമെമ്പർമാരായിരിന്നു.. പ്രായം കൊണ്ടും അനുഭവ പരിചയം കൊണ്ടും ചെറുതായ തനിക്കു പൂർണമായ സഹകരണമാണ് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ തന്നത്.. അവരോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ല.. ജീവനക്കാരോടാണ്.. അവരുടെ സഹകരണവും പ്രയത്നവും ഉത്തരവാദിത്വ നിർവഹണത്തിൽ സഹായിച്ചു.. ഒരു പൊതുപ്രവർത്തനായി, അതിനൊപ്പം യൂത്ത്‌കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയെന്ന ഭരിച്ച ഉത്തരവാദിത്വവും നിറവേറ്റി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു.. ഇത് വരെ സ്നേഹിച്ച, പിന്തുണ നൽകിയവരോട് നന്ദിയുണ്ടെന്നും മാത്യു കെ ജോൺ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *