Timely news thodupuzha

logo

അടിസ്ഥാന സൗകര്യ വികസനത്തിനായി 500 കോടി വകയിരുത്തി

തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി 500 കോടി ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

ബജറ്റ്‌ പ്രസംഗത്തിലാണ്‌ മന്ത്രി ഇക്കാര്യം പറഞ്ഞത്‌. ദേശീയ പാതകളുടെ വികസനം പുരോഗമിക്കുന്നത് അതിവേഗത്തിലാണെന്ന്‌ മന്ത്രി പറഞ്ഞു.

വിഴിഞ്ഞത്ത് ചൈനീസ് മാതൃകയിൽ സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ പരിഗണിക്കും. വിഴിഞ്ഞത്തിന് പ്രത്യേക പരിഗണന നൽകും.

ലോകത്തെ ഏറ്റവും വലിയ മദർഷിപ്പുകൾ വിഴിഞ്ഞം തീരത്ത് അടുക്കുന്ന തരത്തിലുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. തിരുവനന്തപുരം മെട്രോക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി പറഞ്ഞു.

റെയിൽവേ വികസനത്തിൽ കേന്ദ്രം കേരളത്തെ തുടർച്ചയായി അവഗണിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കെ റെയിൽ നടപ്പാക്കുന്നതിനായി ശ്രമം തുടരുമെന്നും ധനമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *