Timely news thodupuzha

logo

ലോകായുക്തക്കെതിരായ പരാമർശം പിൻവലിച്ച് വി.ഡി സതീശൻ

കൊച്ചി: ഹൈക്കോടതി വിമർശനത്തെ തുടർന്ന് ലോകായുക്തക്കെതിരായ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ ഫോണിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു പരാമർശം.

കർത്തവ്യ നിർവഹണത്തിൽ ലോകായുക്ത പരാജയമാണെന്നായിരുന്നു ഹർജിയിലെ പരാമർശം. എന്നാൽ ഈ പരാമർശത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു.

ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് ഇത്തരം ഒരു പരാമർശം നടത്തിയത് ശരിയായില്ലെന്ന കോടതി വിമർശനത്തിന് പിന്നാലെ പരാമർശം പിൻവലിക്കുകയായിരുന്നു സതീശൻ.

കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശം പിൻവലിച്ചെന്ന് സതീശൻ അറിയിച്ചു. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമർശം ഉണ്ടായതെന്നും വി.ഡി സതീശൻ സത്യവാങ്മൂലത്തിൽ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *