Timely news thodupuzha

logo

മാസപ്പടി കേസിൽ കുരുക്ക് മുറുകുന്നു, കെ.എസ്.ഐ.ഡി.സിയിൽ പരിശോധന

തിരുവനന്തപുരം: മാസപ്പടി കേസിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച എസ്.എഫ്.ഐ.ഒ അന്വേഷണം കെ.എസ്.ഐ.ഡി.സിയിൽ. തിരുവനന്തപുരത്തെ കെ.എസ്.ഐ.ഡി.സി കോർപ്പറേറ്റ് ഓഫീസിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്.

ബുധനാഴ്ച ഉച്ചയോടെയാണ് അന്വേഷണസംഘം ഇവിടെയെത്തിയത്. എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള ഉ​ദ്യോ​ഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്.

സി.എം.ആർ.എല്ലിൽ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഇവരെത്തിയത്. ഇവിടെ പരിശോധന തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *