പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം. ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലെ നടപ്പാതയോട് ചേർന്നുള്ള കമ്പിയിൽ തൂങ്ങിമരിക്കാനായിരുന്നു ശ്രമം.
ഇയാളെ ആർ.പി.എഫും അഗ്നിരക്ഷാ സേനയും ചേർന്ന് കുരുക്കഴിച്ച് താഴെയിറക്കി. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. പശ്ചിമബംഗാൾ സ്വദേശിയാണ് ഇയാളെന്നാണ് കരുതുന്നത്.