തൊടുപുഴ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ഹോക്കി ഇടുക്കിയുടെ നേതൃത്വത്തിൽ ക്ലാഷ് ഓഫ് ചാമ്പ്യൻസ് ഹോക്കി ടൂർണമെൻ്റ് – 2024, തൊടുപുഴ സോക്കർ സ്കൂളിൽ സംഘടിപ്പിച്ചു. മുൻ ദേശീയ ഫുട്ബോൾ താരം സലിം കുട്ടി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഹോക്കി ഇടുക്കി സെക്രട്ടറി അഡ്വക്കറ്റ് റിജോ ഡോമി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹോക്കി ഇടുക്കി പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. ജില്ലയിലെ കലാലയങ്ങളിൽ നിന്നും ക്ലബ്ബുകളിൽ നിന്നുമുള്ള ഹോക്കി താരങ്ങൾ മാറ്റുരച്ച ടൂർണമെന്റിൽ വിജയികളായവർക്ക് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് ഡോക്ടർ പ്രിൻസ് കെ മറ്റം ട്രോഫികൾ കൈമാറി. കേരള ഹോക്കി വൈസ് പ്രസിഡൻ്റ് മിനി അഗസ്റ്റിൻ, എക്സിക്യൂട്ടീവ് മെമ്പർ ശരത് യു നായർ, ജില്ലയിലെ വിവിധ കായിക സംഘടന ഭാരവാഹികൾ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.