Timely news thodupuzha

logo

കേരളത്തിൽ കനത്ത മഴ: അടിയന്തര സാഹചര്യം നേരിടാൻ എൻ.ഡി.ആർ.എഫ് സംഘം കൊച്ചിയിലെത്തി

കൊച്ചി: മഴ തുടരുന്ന സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടുന്നതിനായി നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് ജില്ലയിലെത്തി.

കമാന്റ് ഇൻസ്പെക്ടർ ജി.സി പ്രശാന്തിന്റെ നേതൃത്വത്തിൽ രണ്ട് സബ് ഓ൪ഡിനേറ്റ് ഓഫീസ൪മാരുടമക്കം 32 അംഗ സംഘമാണ് എത്തിയത്. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷുമായി സംഘം കൂടിക്കാഴ്ച നടത്തി.

മഴ കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള ബോട്ടുകൾ ഉൾപ്പടെയുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളുമായാണ് സംഘമെത്തിയിരിക്കുന്നത്.

കഴിഞ്ഞ 22 ന് ജില്ലയിലെത്തിയ സംഘം ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ട൪ വി.ഇ അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാക്കനാട് ഗവ. യൂത്ത് ഹോസ്റ്റലിലാണ് സംഘം ക്യാംപ് ചെയ്യുന്നത്. എറണാകുളം ജില്ലയിൽ 24ന് ഓറഞ്ച് അല൪ട്ടും 25, 26 തീയതികളിൽ യെല്ലോ അലെർട്ടുമാണ് നിലനിൽക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *