Timely news thodupuzha

logo

ദക്ഷിണ റെയില്‍വേയിലെ ആദ്യ ട്രാന്‍സ് റ്റി.റ്റി.ഇ സിന്ധു ​ഗണപതി

ചെന്നൈ: ദക്ഷിണ റെയില്‍വേയിലെ ആദ്യ ട്രാന്‍സ് – റ്റി.റ്റി.ഇ(ട്രാവലിങ് ടിക്കറ്റ് എക്സാമിനര്‍) ആയി നാ​ഗര്‍കോവില്‍ സ്വദേശി സിന്ധു ​ഗണപതി(37). കഴിഞ്ഞ ആഴ്ചയാണ് ഡിണ്ടി​ഗല്‍ റെയില്‍വേ സ്റ്റേഷനിലെ റ്റി.റ്റി.ഇ ഉദ്യോ​ഗസ്ഥയായി സിന്ധു നിയമിതയായത്.

2003ല്‍ റെയില്‍വേ ജോലിയില്‍ പ്രവേശിച്ച ജി സിന്ദന്‍ പിന്നീട് സിന്ധുവായി മാറുകയായിരുന്നു. മാനസിക സമ്മര്‍ദം കാരണം 2010ല്‍ ജോലി ഉപേക്ഷിച്ച് സഹ ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് ഒപ്പം താമസിക്കാന്‍ തുടങ്ങിയെങ്കിലും 18 മാസത്തിനു ശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

ലിം​ഗമാറ്റം അം​ഗീകരിച്ച റെയില്‍വേ അധികൃതര്‍ തന്നെ വനിതാ ജീവനക്കാരിയായി പരിഗണിക്കുകയായിരുന്നെന്ന് സിന്ധു പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *