തിരുവനന്തപുരം: ബജറ്റ് അവതരിപ്പിച്ചശേഷമുള്ള ഇടവേള കഴിഞ്ഞ് നിയമസഭ സമ്മേളനം ആരംഭിച്ചു. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്മേലുള്ള ചർച്ചയ്‌ക്ക് നിയമസഭയിൽ ഇന്നു തുടക്കമാകും. 15ന് ധനമന്ത്രി ചർച്ചയ്‌ക്കുള്ള മറുപടി പറയും. തുടർന്ന് വോട്ട്‌ഓൺ അക്കൗണ്ട് പാസാക്കി നിയമസഭ സമ്മേളനം പിരിയും.