Timely news thodupuzha

logo

13 കുടിവെള്ള ബ്രാന്റുകൾക്ക് കൂടി സെൻട്രൽ റെയിൽവെയുടെ അംഗീകാരം

മുംബൈ: വേനൽച്ചൂട് ആസന്നമായതിനാൽ, റെയിൽവേ റെയിൽനീരെന്ന കുടിവെള്ള ബ്രാൻഡ് കൂടാതെ ട്രെയിനുകളിൽ 13 അധിക ബ്രാന്റുകളുടെ കൂടി ഉൾപ്പെടുത്താന്‍ കുടിവെള്ള നിർമ്മാണ കമ്പനികൾക്ക് അംഗീകാരം നൽകി.

ഹെൽത്ത് പ്ലസ്, റോക്കോകോ, ഗാലൻസ്, നിംബസ്, ഓക്സി ബ്ലൂ, സൺറിച്ച്, എൽവിഷ്, ഇയോണിറ്റ, ഇൻവോലൈഫ്, ഓക്സിയോൺ, ഡെവൻ, ഓക്‌സിറൈസ്, കനയ്യ എന്നിവയാണ് റെയിൽനീറിന് പുറമെ കുപ്പിവെള്ളത്തിന്‍റെ 13 അംഗീകൃത ബ്രാൻഡുകൾ.

യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാൻ സജീവമായ നടപടികൾ സ്വീകരിച്ചതായും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് കൂടുതൽ ബ്രാൻഡുകൾ അവതരിപ്പിക്കാനുള്ള തീരുമാനമെന്നും സെൻട്രൽ റെയിൽവെ അധികൃതർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *