Timely news thodupuzha

logo

കടുത്ത വേനലിലും കൂനിന്മേൽ കുരുവായി അപ്രഖ്യാപിത പവർകട്ട്

അടിമാലി: കടുത്ത വേനലിലും കൂനിന്മേൽ കുരുവായി വെെദ്യുതി വകുപ്പിൻ്റെ അപ്രഖ്യാപിത പവർകട്ട്. വേനൽമഴ കിട്ടാതായതോടെ കഠിനമായ ചൂടിൽ ജനം നട്ടംതിരിയുകയാണ്.

രാത്രികാലങ്ങളിൽ ചൂടുമൂലം ആളുകൾക്ക് ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളത്. അടിമാലി മേഖലയിൽ പകലും രാത്രിയും നിരവധി തവണ വെെദ്യുതി മുടങ്ങുന്ന രീതിയാണ് പതിവായിട്ടുള്ളത്.

എ.സിയോ ഫാനോ പ്രവർത്തിപ്പിക്കാൻ കഴിയാതാകുന്നതാേടെ ഉറക്കം നഷ്ടപ്പെടുന്നു. അറ്റകുറ്റപണികളുടെ അഭാവത്തിൽ ഇടക്കിടെയുണ്ടാകുന്ന വെെദ്യുതി തകരാറും ഈ സാഹചര്യത്തിൽ ദുരിതം സമ്മാനിക്കുകയാണ്.

ടൗണിന് സമീപം കഴിഞ്ഞ ദിവസം ഒരു ലെെനിലുണ്ടായ തകരാർ മൂലം മണിക്കൂറുകൾ വെെദ്യുതി നിലച്ചു. കാറ്റോ, മഴയോ മറ്റ് പ്രതികൂല സാഹചര്യങ്ങളോ ഇല്ലാത്തപ്പോഴും അടിക്കായുണ്ടാകുന്ന തകരാർ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലായി ഓരോ മേഖല തിരിച്ച് “ടച്ചു വെട്ടൽ നാടകങ്ങളും” നടക്കുന്നുണ്ട്. കരാർ എടുക്കുന്നവർ കൃത്യമായ രീതിയിൽ ടച്ചുവെട്ടൽ നടത്താത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ടൗണിനു സമീപ മേഖലകളിൽ വൈദ്യുതി ലെെനുകൾക്ക് പകരം കേബിൾ വലിക്കുന്നതിന് കാലുകൾ സ്ഥാപിച്ചെങ്കിലും കേബിൾ പണികൾ ഇഴയുകയാണ്. കേബിൾ ജോലികൾ പൂർത്തിയായിൽ വെെദ്യുതി തകരാർ കുറയുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *