Timely news thodupuzha

logo

സംസ്ഥാന വ്യാപകമായി റേഷൻ മസ്റ്ററിങ്ങ് മുടങ്ങിയപ്പോൾ രാത്രി ഒമ്പതു മണി വരെ സൗകര്യം ഒരുക്കി വണ്ണപ്പുറത്തെ റേഷൻ കടയുടമ

വണ്ണപ്പുറം: വെള്ളിയാഴ്ച്ച രാത്രി ഒമ്പതു മണി പിന്നിട്ടിട്ടും വണ്ണപ്പുറം, എആർഡി 111 ആം നമ്പർ റേഷൻ കടയ്ക്ക് മുൻപിൽ നീണ്ട ക്യൂ ആയിരുന്നു. സെർവർ തകരാർ മൂലം വെള്ളിയാഴ്ച്ച ജില്ലയിൽ ആകമാനം വിവിധ കേന്ദ്രങ്ങളിൽ മുൻഗണന കാർഡ് ഉടമകളുടെ റേഷൻ മസ്റ്ററിങ്ങ് മുടങ്ങിയത് നിത്യ വരുമാനക്കാരായ സാധാരണ ജനങ്ങളെയും പ്രായമായവരെയും ഏറെ വലച്ചു. പലർക്കും സമയ ബന്ധിതമായി തീർക്കേണ്ട ജോലികൾ മുടങ്ങി.

കാർഡ് ഉടമകളുടെ ബുദ്ധിമുട്ട് മനസിലാക്കി കടയുടമ ബാബു ജെയിംസ് രാത്രി ഒമ്പതു മണിവരെ മസ്റ്ററിംഗ് സൗകര്യം ഒരുക്കിനൽകാമെന്നു അറിയിച്ചു സെർവർ ലഭ്യത അനുസരിച്ച് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഓരോരുത്തർക്കും സമയ ക്രമവും മുതിർന്ന പൗരന്മാർക്ക് വാഹന സൗകര്യം ക്രമീകരിച്ചു നൽകിയത് ജനങ്ങൾക്കു ഏറെ അശ്വസമായി.

സെർവർ തകരാറ് തുടരുന്ന സാഹചര്യത്തിൽ ആളുകളുടെ ബുദ്ധിമുട്ട് മനസിലാക്കി ശനിയാഴ്ച രാവിലെ ആറ് മുതൽ മസ്റ്ററിങ്ങ് സൗകര്യം പുനരാരംഭിക്കുമെന്നും ബാബു ജെയിംസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *