Timely news thodupuzha

logo

സ്വർണ വില വീണ്ടും വർദ്ധിച്ചു

കൊച്ചി: ഓരോ ദിവസം സർവ്വക്കാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഉടന്‍ 50,000ലേക്ക്. ഇന്ന്(21/03/2024) 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 49,440 രൂപയായി.

ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില.

മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഈ മാസം 9ന് 48,600 രൂപയായി ഉയര്‍ന്നതാണ് ആദ്യ സര്‍വകാല റെക്കോര്‍ഡിട്ടത്. പിന്നീട് കഴിഞ്ഞ ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് വീണ്ടും റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡും മറികടന്നാണ് ഇപ്പോൾ സ്വര്‍ണവില പുതിയ റെക്കോര്‍ഡിട്ടത്.

Leave a Comment

Your email address will not be published. Required fields are marked *