Timely news thodupuzha

logo

സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 6,125 രൂപയാണ് ഇന്നത്തെ വിപണി വില. 49,000 രൂപയിലെത്തി നിൽക്കുകയാണ് സ്വർണ വില. അമെരിക്കൻ ഫെഡറൽ റിസർവ് ഈ വർഷം മൂന്ന് തവണ പലിശ നിരക്ക് കുറച്ചേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു സ്വർണ വില കുതിച്ചുയർന്നത്. മാസത്തിന്‍റെ തുടക്കത്തിൽ 46,320 രൂപയായിരുന്നു സ്വർണ വില. ഈ മാസം ഇതുവരെ സ്വർണത്തിന് കൂടിയത് 3,120 രൂപയാണ്. മാർച്ച് 21 നാണ് സ്വർണ വില സർവകാല റെക്കോഡിലെത്തിയത്. 49,440 രൂപയിലാണ് ഇന്ന് ഒരു പവന് സ്വർണ വില എത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *