Timely news thodupuzha

logo

ആ​ദാ​യ​നി​കു​തി വ​കു​പ്പി​നെ ഉ​പ​യോ​ഗി​ച്ച് കോ​ണ്‍​ഗ്ര​സി​നെ ത​റ​പ​റ്റി​ക്കാ​മെ​ന്ന​ത് വെ​റും വ്യാ​മോ​ഹം: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: നി​ര്‍​ണാ​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടി​യി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പി​നെ ഉ​പ​യോ​ഗി​ച്ച് കോ​ണ്‍​ഗ്ര​സി​നെ ത​റ​പ​റ്റി​ക്ക​മെ​ന്ന ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റെ വ്യാ​മോ​ഹം ന​ട​ക്കാ​ന്‍ പോ​കു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല.

കോ​ണ്‍​ഗ്ര​സി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കു​ക​യും 1823 കോ​ടി രൂ​പ ഉ​ട​ന്‍ അ​ട​യ്ക്ക​ണ​മെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ് നോ​ട്ടീ​സ് ന​ല്‍​കു​ക​യും ചെ​യ്ത​തു വ​ഴി കോ​ണ്‍​ഗ്ര​സി​നെ ശ്വാ​സം മു​ട്ടി​ക്കാ​മെ​ന്നാ​ണ് ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ക​രു​തു​ന്ന​ത്.

പ​രാ​ജ​യ ഭീ​തി കാ​ര​ണ​മാ​ണ് ബി​ജെ​പി ഇ​തൊ​ക്കെ ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ന്ത്യ​ന്‍ ജ​ന​ത ഇ​തൊ​ന്നും അം​ഗീ​ക​രി​ക്കു​ക​യി​ല്ല. ഇ​തി​ലും വ​ലി​യ പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്ത പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് എ​ന്ന് ന​രേ​ന്ദ്ര മോ​ദി ഓ​ര്‍​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും.

ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ചാ​ല്‍ ജ​ന​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സി​നെ സ​ഹാ​യി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യും. അ​ധി​കാ​രം നി​ല​നി​ര്‍​ത്താ​ന്‍ എ​ന്തൊ​ക്കെ കു​റു​ക്കു വ​ഴി​ക​ള്‍ നോ​ക്കി​യാ​ലും ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍ ബി​ജെ​പി സ​ര്‍​ക്കാ​രി​നെ തൂ​ത്തെ​റി​യു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *