Timely news thodupuzha

logo

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി

കൊച്ചി: കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള നാലും കണ്ണൂരിൽ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്നുള്ള നാലും സർവ്വീസുകളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് സർവ്വീസുകൾ മുടങ്ങിയതെന്നാണ് സൂചന.

എന്നാൽ ഇത് സംബന്ധിച്ച് യാതൊരു വിവരവും യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നില്ല. പലരും യാത്ര പുറപ്പെടാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിവരം അറിയുന്നത്.

ഇതോടെ നൂറു കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിമാനങ്ങൾ റദ്ദാക്കിയതിന്‍റെ കാരണം വിമാനത്താവള അധികൃതരെയും അറിയിച്ചിരുന്നില്ല.

യാത്രക്കാർ കടുത്ത പ്രതിഷേധം അറിയിച്ചിട്ടും സംഭവത്തിൽ ഔദ്യോഗിക വിശദീകരണം നൽകാൻ എയർ ഇന്ത്യ എക്സ്പ്രസ് തയാറായിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *