മൂവാറ്റുപുഴ : ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിലാണ് കൊലപാതകം നടന്നത്.
സിംനയുടെ പിതാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു സിംന. ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു.
ആക്രമണത്തിനശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് പോലീസ് പിടികൂടുകയായിരുന്നു. ഇരുവരും അയൽവാസികളാണെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത മൂവാറ്റുപുഴ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കൊല്ലപ്പെട്ട സിംനയും പ്രതിയും തമ്മിൽ മുൻപരിചയം ഉണ്ടെന്നാണ് വിവരം.