Timely news thodupuzha

logo

38 വിമാന സർവീസുകൾ റദ്ദാക്കി വിസ്താര

ന്യൂഡൽഹി: പൈലറ്റുമാരുടെ അഭാവംമൂലം പ്രധാന നഗരങ്ങളിൽ നിന്നുള്ള 38 വിമാന സർവീസുകൾ റദ്ദാക്കി വിസ്താര എയർലൈൻസ്.

മുംബൈയിൽ നിന്നുള്ള 15 വിമാനങ്ങളും ഡൽഹിയിൽ നിന്നുള്ള 12 വിമനാങ്ങളും ബാം​ഗ്ലൂരിൽ നിന്നുള്ള 11 വിമാനങ്ങളും റദ്ദാക്കിയതായി വിസ്താര പ്രസ്താവനയിലൂടെ അറിയിച്ചു. തിങ്കളാഴ്ച 50 വിമാന സർവ്വീസുകൾ റദ്ദാക്കുകയും 160 വിമനാങ്ങൾ വൈകുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഒരാഴ്ചക്കിടെ വിസ്താരയുടെ നൂറിലേറെ വിമാന സർവ്വീസുകളാണ് വൈകുകയോ റദ്ദാക്കുകയോ ചെയ്തത്. ശമ്പളം പുനഃക്രമീകരിച്ചതിലുള്ള പൈലറ്റുമാരുടെ നിസഹകരണമാണ് പ്രതിസന്ധിക്കിടയാക്കിയതെന്നാണ് റിപ്പോർട്ട്.

Leave a Comment

Your email address will not be published. Required fields are marked *