ബാംഗ്ലൂർ: യാത്രയ്ക്കിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. കോൽക്കത്ത സ്വദേശി കൗശിക് കരണാണ്(22) ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിലായത്. കോൽക്കത്തയിൽ നിന്നു ബാംഗ്ലൂരിലേക്കു സഞ്ചരിക്കുകയായിരുന്ന ഇൻഡിഗോ വിമാനത്തിന്റെ വാതിൽ തുറക്കാനാണ് കൗശിക് ശ്രമിച്ചത്. ഇയാളെ വിമാനത്തിലെ ജീവനക്കാർ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. എം.സി.എ വിദ്യാർത്ഥിയായ കൗശിക് ബന്ധുക്കളെ സന്ദർശിക്കാൻ വരികയായിരുന്നു.