Timely news thodupuzha

logo

തൃശൂരിൽ ഹോ​ക്കി സ്റ്റി​ക്ക് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി, യു​വാ​വി​ന്റെ മൃ​ത​ദേ​ഹം റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ച്ചു

തൃ­​ശൂ​ര്‍: കോ​ട​ന്നൂ​രി​ല്‍ യു­​വാ­​വി​നെ ഹോ­​ക്കി സ്­​റ്റി​ക്കു­​കൊ­​ണ്ട് ത­​ല­​യ്­​ക്ക­​ടി­​ച്ച് കൊ­​ല­​പ്പെ­​ടു­​ത്തി. വെ​ങ്ങി​ണി​ശേ​രി ശി​വ​പു​രം സ്വ​ദേ​ശി മ​നു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മൃ​ത​ദേ​ഹം റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി­​ലാ­​യി­​രു​ന്നു. ഇ­​ത് ശ്ര­​ദ്ധ­​യി​ല്‍­​പ്പെ­​ട്ട നാ­​ട്ടു­​കാ­​രാ­​ണ് പോ­​ലീ­​സി­​നെ വി​വ­​രം അ­​റി­​യി­​ച്ച­​ത്. സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സ് അ­​ന്വേ​ഷ­​ണം ആ­​രം­​ഭി­​ച്ചി­​ട്ടു​ണ്ട്.

ഞാ­​യ­​റാ​ഴ്­​ച അ​ര്‍­​ധ­​രാ­​ത്രി­​യോ­​ടെ­​യാ­​ണ് ആക്രമണം ഉ­​ണ്ടാ­​യ­​തെ­​ന്നാ­​ണ് പോ­​ലീ­​സി­​ന്‍റെ നി­​ഗ­​മ​നം. കൊ​ല്ല​പ്പെ​ട്ട മ​നു​വും വെ­​ങ്ങി­​ണി​ശേ​രി സ്വ​ദേ​ശി​ക​ളാ­​യ മ­​റ്റ് മൂ­​ന്ന് പേ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി​രു­​ന്നു.

പി­​ന്നീ­​ട് മ​നു കോ​ട​ന്നൂ­​രി​ല്‍ എ­​ത്തി­​യ­​പ്പോ​ള്‍ മൂ­​വ​രും ചേ​ര്‍­​ന്ന് ഇ­​യാ​ളെ ഹോ­​ക്കി സ്­​റ്റി​ക്കു­​കൊ­​ണ്ട് ആ­​ക്ര­​മി­​ക്കു­​ക­​യാ­​യി­​രു­​ന്നെ­​ന്നാ­​ണ് സൂ​ച​ന. വെ­​ങ്ങി­​ണി​ശേ​രി സ്വ​ദേ​ശി​ക​ളാ​യ മ​ണി​ക​ണ്ഠ​ന്‍, പ്ര​ണ​വ്, ആ​ഷി​ക് എ­​ന്നി­​വ­​രാ­​ണ് കേ­​സി­​ലെ പ്ര­​തി­​ക­​ളെ­​ന്നാ­​ണ് പോ­​ലീ­​സ് സം­​ശ­​യി­​ക്കു­​ന്ന​ത്. ഇ­​തി​ല്‍ മ​ണി​ക​ണ്ഠ​ന്‍ നേ​ര​ത്തെ ര​ണ്ടു കൊ​ല​പാ​ത​ക കേ​സി​ല്‍ പ്ര​തി​യാ­​ണ്.

Leave a Comment

Your email address will not be published. Required fields are marked *