ദണ്ഡേലി: ആറു വയസുകാരനെ മുതല സംരക്ഷണ കേന്ദ്രത്തിലെ ജലാശയത്തിലേക്ക് വലിച്ചെറിഞ്ഞ് അമ്മ. കർണാടകയിലെ കാളീനദിയിലെ ദണ്ഡേലി മുതല സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം.
പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് സാവിത്രി(23) കുഞ്ഞിനെ ജലാശയത്തിലേക്ക് വലിച്ചെറിഞ്ഞത്.
ഭർത്താവുമായി വഴക്കിട്ട് ഇവർ കുട്ടിയുമായി വീട് വിട്ടിറങ്ങുക ആയിരുന്നു. തുടർന്ന് ശനിയാഴ്ച വൈകിട്ടാണ് കുട്ടിയെ മുതലകളുള്ള കുളത്തിലേക്ക് വലിച്ചെറിഞ്ഞത്.
അതിനു ശേഷം ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് രാത്രി തന്നെ പരിശോധന ആരംഭിച്ചെങ്കിലും തൊട്ടടുത്ത ദിവസമാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു.