Timely news thodupuzha

logo

മിസോറാമില്‍ ശക്തമായ മഴയും ഇടിമിന്നലും, വീടുകളും കെട്ടിടങ്ങളും തകര്‍ന്നു

ഐസ്വാള്‍: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മിസോറാമിലുണ്ടായ ഇടിമിന്നലില്‍ വീടുകളും സ്‌കൂളുകളും സര്‍ക്കാര്‍ കെട്ടിടങ്ങളുമടക്കം2500 നിര്‍മാണങ്ങള്‍ തകരുകയും ഒരു സ്ത്രീ മരിക്കുകയും ചെയ്തു.

തിങ്കളാഴ്ചയാണ് ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് 45കാരിയായ സ്ത്രീ മരിച്ചത്. അഞ്ച് ജില്ലകളിലെ 15 പള്ളികള്‍, അഞ്ച് ജില്ലകളിലെ 17 സ്‌കൂളുകള്‍, മ്യാന്‍മര്‍ അഭയാര്‍ത്ഥികളെയും മണിപ്പൂരില്‍ നിന്നുള്ള ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരെയും പാര്‍പ്പിച്ചിരിക്കുന്ന ചമ്പൈ, സെയ്ച്വല്‍ ജില്ലകളിലെ 11 ദുരിതാശ്വാസ ക്യാമ്പുകള്‍, കൊളാസിബ്, സെര്‍ച്ചിപ് ജില്ലകളിലെ 11 ആംഗന്‍വാടികള്‍ എന്നിവയും ഇടിമിന്നലിലും ആലിപ്പഴ വര്‍ഷത്തിലും 2,500 വീടുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും തകര്‍ന്നുവെന്നും സംസ്ഥാന ദുരന്തനിവാരണ, പുനരധിവാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഞായറാഴ്ചയ്ക്കും ചൊവ്വാഴ്ചയ്ക്കും ഇടയില്‍ മിസോറാമിന്റെ പല ഭാഗങ്ങളിലും കനത്ത മഴയോടൊപ്പമുള്ള ശക്തമായ കൊടുങ്കാറ്റും ആലിപ്പഴ വര്‍ഷവും സംസ്ഥാനത്ത് നാശം വിതച്ചതായി അധികൃതര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും നിലവിലുള്ള നിയമമനുസരിച്ച് ദുരിതബാധിതര്‍ക്ക് അനുവദനീയമായ സഹായം സര്‍ക്കാര്‍ നല്‍കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ പുനരധിവാസ വകുപ്പ് മന്ത്രി കെ സപ്ദംഗ പറഞ്ഞു.

ആസമിനോട് അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ മിസോറാമിലെ കൊലാസിബ് ജില്ലയിലാണ് ഏറ്റവും നാശനഷ്ടമുണ്ടായത്. 795 വീടുകളും ഏഴ് സ്‌കൂളുകളും ആറ് പള്ളികളും എട്ട് അംഗന്‍വാടികളും 11 ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സുകളും ഉള്‍പ്പെടെ 800ലധികം കെട്ടിടങ്ങള്‍ തകര്‍ന്നു. ഐസ്വാള്‍ ജില്ലയില്‍ 632 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *