Timely news thodupuzha

logo

വായ്പാ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

ന്യൂഡൽഹി: ഇത്തവണയും പലിശ നിരക്കിൽ മാറ്റം വരുത്താത്ത വായ്പാ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.

റിസർവ് ബാങ്ക് വാണിജ്യ ബാങ്കകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. തുടർച്ചയായി ഏഴാം തവണയാണ് പലിശ നിരക്കിൽ മാറ്റം വരുത്താതെ പണനയം പ്രഖ്യാപിക്കുന്നത്.

2024 – 2025 സാമ്പത്തിക വർഷത്തിൽ ജി.ഡി.പി വളർച്ച 7% ആയിരിക്കുമെന്നും ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 4.5% ആയിരിക്കുമെന്നും വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *