Timely news thodupuzha

logo

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് ആണെന്ന് കങ്കണ റണാവത്ത്

ഷിംല: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് ആണെന്ന് നടിയും ഹിമാചൽ പ്രദേശിലെ മാണ്ഡ്യയിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്.

ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമർശം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചു.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ആദ്യത്തെ പ്രധാനമന്ത്രിയായ സുഭാഷ് ചന്ദ്രബോസ് എവിടെപ്പോയി എന്നാണ് കങ്കണ ചോദിച്ചത്. കോമാളികളുടെ പാർട്ടിയിലെ കോമാളിയെന്ന് സംഭവത്തിൽ നടൻ പ്രകാശ് രാജ് എക്സിൽ പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *