പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ മത്സരത്തില്‍ പി.എസ്.ജിയെ അവരുടെ തട്ടകത്തില്‍ തകർത്ത് ബാഴ്‌സലോണ.
ലീഡ് നില മാറിമറിഞ്ഞ ആവേശ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ വിജയം സ്വന്തമാക്കിയത്. റാഫീഞ്ഞ ഇരട്ട ഗോളുകള്‍ നേടി കളിയിലെ താരമായ മത്സരത്തില്‍ കിസ്റ്റന്‍സണാണ് ബാഴ്‌സയുടെ വിജയ ഗോള്‍ നേടിയത്.
ഡെംബലെ, വിറ്റിഞ്ഞ എന്നിവരാണ് പിഎസ്‌ജിയുടെ സ്‌കോറർമാർ. 37ആം മിനിറ്റില്‍ റാഫീഞ്ഞയിലൂടെ ബാഴ്‌സയാണ് ആദ്യം മുന്നിലെത്തിയത്.
രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങള്‍ക്കകം പി.എസ്.ജി തിരിച്ചടിച്ചു. 48ആം മിനിറ്റില്‍ മുന്‍ ബാഴ്‌സലോണ താരം കൂടിയായ ഉസ്‌മാന്‍ ഡെംബലെയാണ് സമനില ഗോള്‍ നേടിയത്.
50ആം മിനിറ്റില്‍ വിറ്റിഞ്ഞയിലൂടെ പി.എസ്.ജി ലീഡ് നേടി. പകരക്കാരനായി കളത്തിലിറങ്ങിയ പെഡ്രി നൽകിയ പാസിൽ 62ആം മിനിറ്റിൽ റഫീഞ്ഞ ബാഴ്‌സയെ ഒപ്പമെത്തിച്ചു. മറ്റൊരു പകരക്കാരനായി എത്തിയ ക്രിസ്‌റ്റൻസൺ ആണ് 77ആം മിനിറ്റിൽ ബാഴസയുടെ വിജയഗോൾ നേടിയത്.