കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണ വില സർവകാല റെക്കോഡിൽ. പവന് 80 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്‍റെ വില 52,960 രൂപയായി. ഗ്രാമിന് 10 രൂപ ഉയർന്ന് 6,620 രൂപയിലും എത്തി.
ഏപ്രിലിൽ ഇതുവരെ പവന് 2080 രൂപയാണ് കൂടിയത്. സാധാരണ നിലയിൽ ഓഹരി വിപണി ഇടിയുമ്പോഴാണ് സ്വർണ വില കുതിക്കാറുള്ളത്. എന്നാൽ ഇതിനു വിപരീതമായി ഓഹരി വിപണിയും സ്വർണ വിപണിയും ഒരുപോലെ കുതിക്കുക ആണ് ഇപ്പോൾ.