Timely news thodupuzha

logo

കോണ്‍ഗ്രസ്സിന് വന്‍ തിരിച്ചടി: മുന്‍ എം.എല്‍.എ സുലൈമാന്‍ റാവുത്തര്‍ സി.പി.ഐ.എമ്മിലേക്ക്

തൊടുപുഴ: മുന്‍ എം.എല്‍.എയും കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പി.പി സുലൈമാന്‍ റാവുത്തര്‍ സി.പി.ഐ എമ്മിലേക്ക്. പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഈ കാര്യം സുലൈമാൻ റാവുത്തർ അറിയിച്ചത്. കെ.പി.സി.സി രൂപീകരിച്ച രമേശ് ചെന്നിത്തല ചെയര്‍മാനായുള്ള 25 അംഗ തെരഞ്ഞെടുപ്പ് പ്രചരണ സമിതി അംഗത്വം രാജിവെച്ചാണ് റാവുത്തര്‍ ഇടുതപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മിലേക്ക് എത്തുന്നത്.

തൊടുപുഴ ന്യൂമാന്‍ കോളേജില്‍ കെ.എസ്.യു നേതാവായിരിക്കെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്‍റെ ഭാഗമായി പൊതു പ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. വി.എം സുധീരന്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്‍റായിരിക്കെ സംസ്ഥാന ട്രഷറര്‍ ആയും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്‍റായിരിക്കെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

1982 ല്‍ ഇടുക്കിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 1200 വോട്ടിന് പരാജയപ്പെട്ടു. 1996 ല്‍ ഇപ്പോഴത്തെ യു.ഡി.എഫ് കണ്‍വീനര്‍ ജോയി വെട്ടിക്കുഴിയെ പരാജയപ്പെടുത്തി ഇടുക്കിയില്‍ നിന്നും എല്‍.ഡി.എഫ് എം.എല്‍.എ ആയി. രണ്ട് തവണ ഇടുക്കി മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച് 30000 വോട്ടുകള്‍ വീതം നേടിയിരുന്നു.

ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തിലാകെ വിപുലമായ സൗഹൃദ ബന്ധവും പ്രവര്‍ത്തന പരിചയവുമുള്ള സുലൈമാന്‍ റാവുത്തറുടെ വരവ് അഡ്വ. ജോയ്സ് ജോര്‍ജ്ജിന്‍റെ വിജയത്തിന് കരുത്ത് പകരും. സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *