Timely news thodupuzha

logo

ഹരിയാനയിൽ സ്കൂൾ ബസ് മറിഞ്ഞു; അപകടത്തിൽ 6 വിദ്യാർത്ഥികൾ മരിച്ചു

ചണ്ഡിഗഢ്: ഹരിയാനയിലെ നർനൗളിൽ ബസ് മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ 6 വിദ്യാർഥികൾ മരിച്ചു. 20 പേർക്ക് പരുക്കേറ്റു. സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച ശേഷം മറിയുക ആയിരുന്നെന്നാണ് പ്രഥമിക വിവരം.

ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ പ്രതികരിച്ചു. പരുക്കേറ്റ 12ഓളം വിദ്യാർ‌ത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി.

2018ല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി കഴിഞ്ഞ ബസാണ് അപകടത്തില്‍പ്പെട്ടതെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. അപകടത്തെ കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *