Timely news thodupuzha

logo

പ്രകടന പത്രികയിൽ സി.എ.എയെന്ന്‌ എന്തിന്‌ പറയണമെന്ന്‌ പ്രതിപക്ഷ നേതാവ്‌

കൊച്ചി: കോൺഗ്രസിന്റെ പ്രകടന പത്രികയിൽ സി.എ.എയെന്ന്‌ എന്തിന്‌ പറയണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശൻ. പത്രികയിൽ സി.എ.എയെന്ന വാക്കുണ്ടായോന്ന്‌ മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു പ്രതികരണം.

റദ്ദാക്കുമെന്ന്‌ രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ടെന്ന്‌ ന്യായീകരിച്ച സതീശൻ പിൻവലിക്കുമെന്ന്‌ എഴുതാൻ കോൺഗ്രസിന്‌ എന്തുകൊണ്ട്‌ ആർജവമില്ലെന്ന ചോദ്യത്തിന്‌ മറുപടി നൽകാൻ തയ്യാറായില്ല.

മറ്റെന്തെങ്കിലും ചോദ്യമുണ്ടോയെന്നായിരുന്നു വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പ്രകടന പത്രികയിൽ പൗരത്വ ദേഭഗതി പിൻവലിക്കുമെന്ന ഉറപ്പ്‌ ഉൾപ്പെടുത്താൻ സൗകര്യമില്ലെന്ന്‌ കെ.പി.സി.സി ആക്ടിങ്ങ്‌ പ്രസിഡന്റ്‌ എം.എം ഹസൻ പറഞ്ഞിട്ടില്ല.

അദ്ദേഹത്തിന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു. മുഖ്യമന്ത്രിയും അദ്ദേഹവുമായി ബന്ധപ്പെട്ട മാധ്യമങ്ങളും സി.എ.എയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിക്കുന്നത്‌ ഇത്‌ മാത്രം ചർച്ച ചെയ്യാനാണ്‌.

ഇക്കാര്യത്തിൽ താൻ പച്ചക്കള്ളമാണെന്ന്‌ പറയുന്നതെന്ന മുഖ്യമന്ത്രിയുടെ നിലപാട്‌ പ്രകടന പത്രിക വായിച്ച്‌ നോക്കാഞ്ഞിട്ടാണ്‌.

ബി.ജെ.പിയെ അക്കൗണ്ട്‌ തുറക്കാൻ കോൺഗ്രസ്‌ അനുവദിക്കില്ല. കെ ഫോൺ പദ്ധതിയിൽ സി.ബി.ഐ അന്വേഷണം നടത്തണം.

വനാതിർത്തികളിലെ പ്രശ്‌നം 24 മണിക്കൂറിനുള്ളിൽ പരിഹരിച്ചില്ലെങ്കിൽ സമരം തുടങ്ങും. ദല്ലാൾ നന്ദകുമാർ പറയുന്നത്‌ ഏറ്റുപിടിക്കാൻ കോൺഗ്രസ്‌ തയ്യാറല്ലെന്നും സതീശൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *