Timely news thodupuzha

logo

വൃദ്ധയെ  വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

അടിമാലി: വൃദ്ധ മാതാവിനെ വീടിനുള്ളിൽ  തലയ്ക്കടിയേറ്റ്  രക്തത്തിൽ വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി കുരിയൻസ് പടിക്ക്  സമീപം താമസിക്കുന്ന  നടുവേലിൽ കിഴക്കേതിൽ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമ (70) നെ യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ശനിയാഴ്ച്ച  വൈകിട്ട് ഏഴരയുടെയാണ്  സംഭവം പുറംലോകം അറിയുന്നത്.മകൻ സുബൈറിനോടൊപ്പം ആണ് ഫാത്തിമ താമസിച്ചിരുന്നത്. വൈകുന്നേരം നാല് മണിയോടെ സുബൈർ ടൗണിൽ പോയി.

തിരിച്ച്  ഏഴുമണിയോടെ  മകൻ  വീട്ടിലെത്തിയപ്പോഴാണ് മാതാവ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടത്.  ബെഡ്റൂമിൽ നിലത്ത് തറയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്

Leave a Comment

Your email address will not be published. Required fields are marked *