തൊടുപുഴ: ഇടുക്കി ജില്ലയില്‍ നിന്നും ഇദംപ്രഥമമായി സബ്ജൂനിയര്‍ ഫാസ്റ്റ് 5 ദേശീയ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത അര്‍ജുന്‍ തമ്പിയെ ജില്ലാ നെറ്റ്‌ബോള്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് റോജി ആന്റണി മെമന്റോ നല്‍കി അനുമോദിച്ചു. വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴയില്‍ വച്ച് നടത്തിയ മിനി നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട അന്‍ഫല്‍ കബീറിനെയും പരിശീലകന്‍ സന്ദീപ് സെന്നിനെയും യോഗം അഭിനന്ദിച്ചു. സംസ്ഥാന മിനി നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും യോഗത്തില്‍ വച്ച് വിതരണം ചെയ്തു. ഡോ. ബോബു ആന്റണി, എ.പി. മുഹമ്മദ് ബഷീര്‍, ഡിംപിള്‍ വിനോദ്, മുഹമ്മദ് ഫാസില്‍, നിരേഷ് ആര്‍., മാത്യു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സന്ദീപ് സെന്‍ സ്വാഗതവും, ലിഖിയ ഷാന്റോ നന്ദിയും പറഞ്ഞു.