Timely news thodupuzha

logo

മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ വിശുദ്ധ ​ഗീവർ​ഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 21ന് ആരംഭിക്കും

തൊടുപുഴ: തീർത്ഥാടന കേന്ദ്രമായ മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ വിശുദ്ധ ​ഗീവർ​ഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 21 മുതൽ 24 വരെ ആഘോഷിക്കും. മുത്തപ്പന്റെ തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പള്ളി വികാരി റവ. ഡോ. ജോർജ്ജ് താനത്തുപറമ്പിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരുനാളിന് ഒരുക്കമായി ഏപ്രിൽ 16 മുതൽ 20 വരെ രാവിലെ ആറിനും ഏഴിനും 10നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിൽ ഫാ. ജിയോ ചെമ്പരത്തി, ഫാ. മാത്യു കോണിക്കൽ, ഫാ. ജോസ് കാഞ്ഞിരക്കൊമ്പിൽ, ഫാ. ജോസഫ് മുണ്ടക്കൽ, ഫാ. ജോൺ ആനിക്കോട്ടിൽ, ഫാ. ജെസ്റ്റിൻ ചേറ്റൂർ, ഫാ. ജോസഫ് താന്നിക്കൽ, ഫാ. ജീവൻ മഠത്തിൽ, ഫാ. ഷാജി തുമ്പേച്ചിറയിൽ, ഫാ. ആൻഡ്രൂസ് മൂലയിൽ തുടങ്ങിയവർ വിശുദ്ധ കുർബാന അർപ്പിക്കും.

21ന് രാവിലെ ആറിന് ഫാ. സാജൻ നാരങ്ങാതൊട്ടിൽ സി.എസ്.റ്റി വിശുദ്ധ കുർബാന അർപ്പിക്കും. രാവിലെ 7.15ന് ബിഷപ്പ് എമരിറ്റസ് മാർ ജോർജ്ജ് പുന്നക്കോട്ടിൽ കൊടിയേറ്റ് നിർവഹിച്ച് വിശുദ്ധ കുർബാന അർപ്പിക്കും. രാവിലെ 10ന് ഫാ. സിറിയക് ഞാളൂർ, ഉച്ചകഴിഞ്ഞ് 2.30ന് ഫാ. ഫ്രാൻസിസ് കണ്ണാടൻ, വൈകുന്നേരം 4.30ന് ഫാ. ജീവൻ കദളിക്കാട്ടിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും. 22ന് രാവിലെ 7.30ന് കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം. 10ന് ഫാ. സെബാസ്റ്റ്യൻ നെടുംപുറത്ത് സുറിയാനി കുർബാന അർപ്പിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ഫാ. പ്രിൻസ് പരത്തിനാൽ സി.എം.ഐ, വൈകുന്നേരം ആറിന് ഫാ. ജെയിംസ് മുണ്ടോളിക്കൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും. തിങ്കളാഴ്ച വൈകുന്നേരം 4.30ന് പഴുക്കാകുളം കുരിശുപള്ളിയിൽ ഫാ. പോൾ ആക്കപ്പടിക്കൽ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. അ​ഗസ്റ്റിൻ നിരപ്പേൽ സന്ദേശം നൽകും. തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണം.

23ന് രാവിലെ ആറിന് വിശുദ്ധ കുർബാന. 7.30ന് ഫാ. ജോർജ്ജ് പീച്ചാണിക്കുന്നേൽ, ഒമ്പതിന് ഫാ. പോൾ കളത്തൂർ, 10.30 ന് ഫാ. ഫിനിൽ ഏഴേറത്ത് സി.എം.ഐ, 2.30ന് ഫാ. ജോസ് ചിരപ്പറമ്പിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും. ചൊവ്വാഴ്ച വൈകുന്നേരം 4.15ന് കോതമം​ഗലം ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് മങ്ങാട്ടുകവല കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. 24ന് രാവിലെ 5.15നും ആറിനും വിശുദ്ധ കുർബാന. 7.30ന് ഫാ. റ്റോബിൻ ആലപ്പുരയ്ക്കൽ, ഒമ്പതിന് ഫാ. ഇമ്മാനുവൽ വെള്ളാംകുന്നേൽ, 2.30ന് ഫാ. ജോസ് കുളത്തൂർ, 4.30ന് ഫാ. ജയിംസ് പറക്കനാൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും. ബുധനാഴ്ച രാവിലെ 10.30ന് ഫാ. പോൾ പൂവത്തിങ്കൽ സി.എം.ഐ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. ജോസഫ് നാൽപ്പതിൽചിറ സന്ദേശം നൽകും, തുടർന്ന് പ്രദക്ഷിണം, നേർച്ചസദ്യ, കോഴിലേലം. എട്ടാമിടം ആഘോഷത്തിന്റെ ഭാ​ഗമായി 25 മുതൽ മെയ് ഒന്ന് വരെ രാവിലെ ആറിനും ഏഴിനും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ഫാ. ജോസഫ് കപ്യാരുമലയിൽ, ഫാ. ജോസഫ് കൊച്ചുപറമ്പിൽ, ഫാ. സ്കറിയ കുന്നത്ത്, ഫാ. ബിബിൻ പുല്ലാന്തിതൊട്ടിയിൽ, ഫാ. ജോസഫ് കുന്നുംപുറത്ത്, ഫാ. പീറ്റർ പാറേമ്മാൻ, ഫാ. മാത്യു കൊച്ചുമുണ്ടൻമലയിൽ, ഫാ. ജോസഫ് കൊച്ചുപുത്തൻപുരയിൽ എന്നിവർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കും. മെയ് ഒന്നിന് രാവിലെ 7.30ന് ഫാ. ഫ്രാൻസിസ് ആലപ്പാട്ട്, ഒമ്പതിന് ഫാ. അബ്രാഹം പാറയ്ക്കൽ, 2.30ന് ഫാ. ജോസഫ് കൂനാനിക്കൽ, 4.30ന് ഫാ. ജോസഫ് പുളിക്കൽ ജൂനിയർ എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും. മെയ് ഒന്നിന് രാവിലെ 10.30ന് ഫാ. അനീഷ് പുളിക്കൽ ഒ.എഫ്.എം വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. ആൽബിൻ പുതുപറമ്പിൽ സന്ദേശം നൽകും.

വാർത്താ സമ്മേളനത്തിൽ സഹ വികാരിമാരായ ഫാ. ഡെൽബിൻ കുരീക്കാട്ടിൽ, ഫാ. അലൻ മരുത്വാമലയിൽ, കൈക്കാരന്മാരായ ജോർജ്ജ് ജോൺ കൊച്ചുപറമ്പിൽ, റ്റി.എ ജോർജ്ജ് തുറയ്ക്കൽ തെക്കേക്കര, കെ.വി ആന്റണി കിഴക്കേടത്തിൽ, കെ.സി ജോസഫ് കുന്നത്ത്, ജനറൽ കൺവീനർ ജോഷി മാണി ഓലേടത്തിൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ആൽബിൻ കുറുമ്പാലക്കാട്ട്, ഡെക്കറേഷൻ കമ്മിറ്റി കൺവീനർ ടൈറ്റസ് അറയ്ക്കൽ, ഫുഡ് കമ്മിറ്റി കൺവീനർമാരായ ജോയി കരോട്ടുമലയിൽ, ജസറ്റിൻ പനച്ചിക്കാട്ട് എന്നിവരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *