Timely news thodupuzha

logo

കെ കവിത 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയെ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. റോസ് അവന്യൂ കോടതിയുടേതാണ് വിധി.

ഇന്ന് കവിതയുടെ സിബിഐ കസ്റ്റഡി കാലാവധി അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. 

മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 15-നാണ് ഇഡി കവിതയെ കസ്റ്റഡിയിലെടുത്തത്. തിഹാർ ജയിലിലായിരുന്ന കവിതയെ ജയിലിനുള്ളിൽ വെച്ച് സിബിഐ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ 15 വരെ കവിതയെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *