Timely news thodupuzha

logo

സി.എം.ആർ.എൽ രേഖകൾ കൈമാറുന്നില്ലെന്ന് ഇ.ഡി

കൊച്ചി: എക്സാലോജിക്കുമായുള്ള ഇടപാടിന്‍റെ പൂർണവിവരം ഇ.ഡിക്ക് കൈമാറാതെ സിഎംആഎൽ. സാമ്പത്തിക ഇടപാടിന്‍റെ രേഖയും കരാറുമാണ് ഇ.ഡി സി.എം.ആർ.എല്ലിനോട് ആവശ്യപ്പെട്ടത്.

കരാർ രേഖയടക്കം കൈമാറിയില്ലെന്ന് ഇ.ഡി വ്യക്തമാക്കി. എന്നാൽ ഇ.ഡി ആവ‍ശ്യപ്പെട്ട രേഖകൾ ഐ.ടി സെറ്റിൽമെന്‍റ് നടപടിയുടെ ഭാഗമായതെന്നാണ് സി.എം.ആർ.എൽ വിശദീകരണം. അതേസമയം സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

സി.എം.ആർ.എൽ ഫിനാൻസ് ചീഫ് ജനറൽ മാനേജർ പി സുരേഷ് കുമാറിനെ ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത ഇന്നലെയും ഹാജരായില്ല.

Leave a Comment

Your email address will not be published. Required fields are marked *