Timely news thodupuzha

logo

അക്ബറും സീതയും ഇനി മുതൽ സൂരജും തനായയും

കൊൽക്കത്ത: സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് അക്ബർ സീതയെന്നതിന് പകരം സൂരജ്, തനായയെന്ന് മാറ്റുവാൻ നിർദ്ദേശം.

സിംഹങ്ങൾക്ക് അക്ബറെന്നും സീതയെന്നും പേരിട്ടത് വിവാദമായതിനെ തുടർന്നാണ് സർക്കാർ സഫാരി പാർക്ക് അധികൃതരോട് പേരുമാറ്റുവാൻ നിർദേശിച്ചത്.

രേഖകളിലും പേരുമാറ്റം സൂചിപ്പിക്കണം. സർക്കാർ ഉത്തരവിനെ തുടർന്ന് മൃഗശാല അധികൃതർ ഇരു സിംഹങ്ങളുടെയും പേര് എല്ലാ രേഖകളിലും തിരുത്തിയിട്ടുണ്ട്.

സിംഹങ്ങളുടെ ഭാവിയിലെ എല്ലാ കാര്യങ്ങൾക്കും ഇനി ഈ പേര് തന്നെയായിരിക്കും ഉപയോഗിക്കുകയെന്നും മൃഗശാല അധികൃതർ അറിയിച്ചിട്ടുണ്ട്. സിംഹങ്ങളുടെ അക്ബർ, സീതയെന്ന പേരിനെച്ചൊല്ലി വലിയ വിവാദങ്ങളാണ് അരങ്ങേറിയിരുന്നത്.

വിവാദങ്ങൾ വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെ സസ്പെൻഡ് ചെയ്യുന്ന തലത്തിലേക്ക് വരെ എത്തിയിരുന്നു. സിംഹങ്ങൾക്ക് അക്ബർ, സീതയെന്ന പേരിട്ടതിനെതിരെ വിശ്വഹിന്ദു പരിഷത്താണ് വിവാദ]തതിന് തുടക്കമിട്ടത്.

Leave a Comment

Your email address will not be published. Required fields are marked *