Timely news thodupuzha

logo

ഇലക്കമണിൽ കാണാതായ വീട്ടമ്മയെ മരിച്ച നിലിയിൽ കണ്ടെത്തി

ഇലകമൺ: ഇലക്കമണിൽ കാണാതായ വീട്ടമ്മയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലിയിൽ കണ്ടെത്തി. പുതുവൽ വിദ്യാധര വിലാസത്തിൽ വി. സിന്ധു (46) ആണ് മരിച്ചത്.

ഇവരെ കാണാനില്ലെന്നും കാട്ടി ബന്ധുക്കൾ അയിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ഉച്ചയോടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. സിന്ധു എഴുതിയതെന്നു കരുതുന്ന കുറിപ്പും പൊലീസ് കണ്ടെടുത്തു.

സാമ്പത്തിക ബാധ്യതകളാണ് മരണത്തിനു പിന്നിലെന്നാണ് സൂചന. എന്നാൽ, കണ്ടെടുത്ത കുറിപ്പിൽ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് പരാമർശം ഇല്ലെന്ന് അയിരൂർ പൊലീസ് അറിയിച്ചു.

തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയിലുള്ള കുടുംബമാണ് ഇവരുടേതെന്നും, മരണത്തിലേക്കു നയിച്ച സാഹചര്യത്തെക്കുറിച്ച് കുടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *