Timely news thodupuzha

logo

കർഷകർക്ക് നേട്ടങ്ങൾ കൊയ്യാൻ കഴിയണം: ഇതിന് തയ്യാറാകുന്ന ജനപ്രതിനിധികൾക്കേ വോട്ടു ചെയ്യൂ; തോമസ് മൈലാടൂർ

കുടയത്തൂർ: കാർഷിക വസ്തുക്കളുടെ അടിക്കടിയുള്ള വിലയിടിവും നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവും തൊഴിലില്ലായ്മയും മൂലം കഷ്ടപ്പെടുന്ന കേരള ജനതയുടെ ഇടയിലേക്ക് ഒരു തെരഞ്ഞെടുപ്പ് വന്നിരിക്കുകയാണ്. അപ്പോഴാണ് പെരും കൊഴുപ്പ്, അഞ്ചിരി ഇഞ്ചിയാനി, ആലക്കോട് നിവാസികളായ കർഷകർ വയനക്കാവ് പാലത്തിൽ ഒത്ത് കൂടിയത്.

ചൂടേറിയ രാഷ്ട്രീയ ചർച്ചകൾ ഇവിടെ നടന്നു. കാർഷീക വസ്തുക്കൾക്ക് താങ്ങ് വില വർദ്ധിപ്പിക്കണം. ടൂറിസം വന്നാൽ കാർഷിക വിളകളുടെ വില തകർച്ചയിൽ ബുദ്ധിമുട്ട് അനുഭവിക്കന്ന കർഷകർക്ക് അതിലൂടെ പല നേട്ടങ്ങളും കൊയ്യാമെന്നും, ഇതിന് തയ്യാറാകുന്ന ജനപ്രതിനിധികൾക്കേ വോട്ടു ചെയ്യൂവെന്ന് തോമസ് മൈലാടൂർ പറഞ്ഞു.

കുട്ടികൾക്ക് ജോലി സ്ഥിരതയില്ല. ജോലിസ്ഥിരത ഉറപ്പാക്കണം. തെരെഞ്ഞടുക്കപ്പെടുന്ന ജനപ്രതിനിധികൾ, ഉദാഹരണം പാർലമെന്റ് മെമ്പർ ആണെങ്കിൽ ഒരോ പഞ്ചായത്തിലും പറ്റുമെങ്കിൽ ഏഴ് നീയോജക മണ്ഡലങ്ങളിൽ ഒരോ ആറ് മാസം കുടുമ്പോഴും അവിടെ വരുകയും അവിടെത്തെ എം.എൽ.എ അടക്കം ത്രീതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും അവിടുത്തെ രാഷ്ട്രീയ സാമുഹിക പൊതുപ്രവർത്തകരേയും വിളിച്ചു കുട്ടി അതാതു പ്രദേശങ്ങളിലെ പോരായ്മകൾ ചോദിച്ചറിഞ്ഞ് പരിഹരിച്ചു കൊടുക്കണമെന്നും മാതുവാരിക്കാട്ട് പറഞ്ഞു.

കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു റോഡ് സൗകര്യം കുറവാണ് പല പ്രദേശങ്ങളിലും ബസ് സർവീസുകൾ ഇല്ല ബെന്നി ചെറുവള്ളാത്ത്. വ്യവസായ പാർക്കുകളും ഐ.റ്റി പാർക്കുകളും സ്ഥാപിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. അനു കൊച്ചുപറമ്പിൽ പുതുതലമുറ കൃഷിയിലേക്ക് കടക്കുന്നില്ല.

ലാഭകരമല്ലാത്തതാണ് കാരണം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഫാക്ടറികളും വ്യവസായ ശാലകളും കൊണ്ടുവരണം, മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കാനാവശ്യമായ പരീശീലനവും ബാങ്ക് വായ്പയും അതിനുള്ള വിപണിയും കണ്ടെത്തി കൊടുത്തെങ്കിലെ വിളകൾക്ക് മെച്ചപ്പെട്ട വിലയും കിട്ടുകയുള്ളു.

ഇങ്ങനെ ചെയ്താൽ മാത്രമേ കർഷകർ ഈ മേഖലയിലേക്ക് വരുകയുള്ളു. സാജു മേത്തിരേട്ട് പറഞ്ഞു. ചൂടേറിയ ചർച്ചകളാണ് നടന്നത്. ഇടക്കൊക്കെ എന്തിന് വോട്ട് ചെയ്യണംനാട്ടിൽ നിരവധിയായ കാര്യങ്ങൾ നടക്കാനുണ്ട് അതിനൊന്നും ആരും താൽപര്യം കാണിക്കുന്നില്ല.

എന്നും അഭിപ്രായം വന്നു വിനോദ സഞ്ചാരികൾക്ക് വരാൻ അവസരം ഉണ്ടാക്കി കൊടുത്ത് ടൂറിസം വളർന്നാൽ വ്യാപാരികൾക്കും നാടിനും അത് ഉണർവേകും ദീർഘ വീക്ഷണത്തോടു കൂടിയുള്ള പ്രവർത്തനം കൊണ്ടേ നാടിനും നാട്ടുകാർക്കും പ്രയോജനം കിട്ടുകയുള്ളൂ.

ഇവിടെ നല്ല നല്ല തൊഴിലവസരങ്ങൾ ഉണ്ടായാൽ പഠിച്ചിറങ്ങുന്ന കുട്ടികൾ വിദേശത്തേക്ക് പോവുകയില്ലന്നും ജനപ്രതിനിധികളും രാഷ്ട്രീയക്കാരും അത്തരം കാര്യങ്ങളിൽ താല്പര്യം കാണിക്കാത്തതാണ് എല്ലാത്തിനു തടസമാകുന്നതെന്നും അവർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *